വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീന്റെ ആകസ്മിക വേർപാടിൽ തൊടുപുഴ താലൂക്ക് റൂറൽ മർച്ചൻറ്സ് വെൽഫെയർ സഹകരണ സംഘം ഭരണസമിതി യോഗം അനുശോചിച്ചു
വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീന്റെ ആകസ്മിക വേർപാടിൽ തൊടുപുഴ താലൂക്ക് റൂറൽ മർച്ചൻറ്സ് വെൽഫെയർ സഹകരണ സംഘം ഭരണസമിതി യോഗം അനുശോചിച്ചു. പ്രസിഡൻറ് ജയകൃഷ്ണൻ പുതിയേടത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് സാജു കുന്നേമുറി അനുശോചന പ്രമേയം അവതരിപ്പിച്ചു
വ്യാപാര മേഖലയ്ക്ക് പ്രതിസന്ധി നേരിട്ട ഘട്ടങ്ങളിൽ താങ്ങും തണലുമായി നിന്ന മികച്ച സംഘാടകനാണ് അദ്ദേഹം. മൂന്ന് പതിറ്റാണ്ടായി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന പ്രസിഡന്റായി സേവനമനുഷ്ഠിച്ച ടി നസിറുദ്ദീന്റെ വേർപാട് വ്യാപാര മേഖലയ്ക്ക് തീരാ നഷ്ടമാണെന്നും യോഗം വിലയിരുത്തി. ഡയറക്ടർ ബോർഡ് മെമ്പർമാരായ ഷിബു ഈപ്പൻ, ജോമി കുന്നപ്പള്ളി, ഷാജി വർഗീസ്, സിഎസ് ശശീന്ദ്രൻ, നിമ്മി ഷാജി, പി എച്ച് അസീസ്, കെആർ സുരേഷ്,സിനി മനോജ്, രാജലക്ഷ്മി പ്രകാശ് , തുടങ്ങിയവർ പ്രസംഗിച്ചു
Facebook Comments Box