Fri. Mar 29th, 2024

കുംഭമാസപൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും

By admin Feb 12, 2022 #sabarimala
Keralanewz.com

കുംഭമാസപൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. വൈകിട്ട് 5ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എം.എന്‍.പരമേശ്വരന്‍ നമ്ബൂതിരി നടതുറന്ന് ദീപങ്ങള്‍ തെളിക്കും.

13 ന് രാവിലെ തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം അനുവദിക്കും. ദിവസേന 15000 പേര്‍ക്കാണ് പ്രവേശനാനുമതി. നട 17 ന് രാത്രി അടയ്ക്കും.അതേ സമയം,പമ്ബാ ത്രിവേണി സ്നാന സരസിലും അനുബന്ധ കടവുകളിലും ജല ലഭ്യത ഉറപ്പാക്കുന്നതിനായി കുള്ളാര്‍ അണക്കെട്ട് തുറക്കും. പമ്ബാ നദീ തീരങ്ങളിലുള്ളവരും തീര്‍ഥാടകരും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.

Facebook Comments Box

By admin

Related Post