ശബരിമല: വെര്‍ച്വല്‍ ക്യൂ സംവിധാനം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും

Spread the love
       
 
  
    

പത്തനംതിട്ട: ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം നടപ്പിലാക്കുക വഴി സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിന്റെ അധികാരത്തില്‍ കൈ കടത്തുകയാണെന്ന് ചൂണ്ടികാട്ടി നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ദേവസ്വം ബോര്‍ഡിന്റെ അനുമതി ഇല്ലാതെ വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്ന് നേരത്തെ കോടതിയും നിരീക്ഷിച്ചിരുന്നു.

അതേസമയം നിലവിലെ സാഹചര്യത്തില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം ഒഴിവാക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കട്ടിയിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കാന്‍ സ്‌പോര്‍ട് ബുക്കിങ് സംവിധാനം ഉണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. തീര്‍ത്ഥാടനം സുഗമമാക്കാന്‍ ലക്ഷ്യമിട്ടാണ് വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്നാണ് സര്‍ക്കാര്‍ നിലപാട്.

ശബരിമലയില്‍ ആദ്യ ദിവസത്തേക്കാള്‍ കൂടുതല്‍ ഭക്തരാണ് ഇപ്പോള്‍ ദര്‍ശനത്തിനെത്തിയത്. മഴ കടുത്തതോടെ എര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ചിട്ടില്ല. കാലാവസ്ഥ അനുകൂലമാവുകയും കൊവിഡ് കേസുകള്‍ ഉയരുകയും ചെയ്യാതിരുന്നാല്‍ പ്രതിദിനം അന്‍പതിനായിരം ആളുകളെ പ്രവേശിപ്പിക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാരും ദേവസ്വവും.

Facebook Comments Box

Spread the love