Kerala News

എൽ. ഡി. എഫ് സമരം കേരളാ കോൺഗ്രസ്സ് (എം) ചെയർമാൻ ജോസ് കെ മാണി ഉദ്ഘാടനം ചെയ്യും

Keralanewz.com

ഇന്ധനവിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സമരപരിപാടികളുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം നാളെ (30.06.2021) വൈകുന്നേരം 4 മണിക്ക് കോട്ടയം ഹെഡ്‌പോസ്റ്റോഫീസ് പടിക്കല്‍ കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി നിര്‍വഹിക്കുമെന്ന് എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എം.ടി ജോസഫ് അറിയിച്ചു. നാളെ നടത്തുന്ന എൽ. ഡി .എഫ് സമരത്തിൽ കേരളാ കോൺഗ്രസ്സ് (എം) ൻ്റെ 5000 പ്രവർത്തകർ പങ്കെടുക്കും വൈകുന്നേരം 4 മുതൽ 6 വരെയാണ് സമരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ജില്ലയിലെ ഓരോ വാർഡിലും 25 സ്ഥലത്ത് 4 പേർ വീതം പങ്കെടുത്താണ് സമരം നടത്തേണ്ടത് കേരളാ കോൺഗ്രസ്സ് (എം) ജില്ലാ പ്രസിഡൻ്റ് സണ്ണി തെക്കേടം അറിയിച്ചു

Facebook Comments Box