Sun. Apr 28th, 2024

കോവിഡ് വ്യാപനം കുറയുന്നു; സംസ്ഥാനത്ത് നിയന്ത്രണങ്ങളില്‍ ഇളവ് ​​​​​​​

By admin Feb 13, 2022 #covid 19
Keralanewz.com

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയുന്നു. നിയന്ത്രണങ്ങളില്‍ പലതും ഒഴിവാക്കിയതോടെ കേരളം പൂര്‍ണ തോതില്‍ തുറക്കപ്പെടുകയാണ്.

കഴിഞ്ഞ ആഴ്ചകളില്‍ നിലനിന്നിരുന്ന വാരാന്ത്യ നിയന്ത്രണം കൂടി ഒഴിവാക്കിയതോടെ ടൂറിസം കേന്ദ്രങ്ങളും ബീച്ചുകളുമടക്കം വീണ്ടും സജീവമാകും.

കൊവിഡ് മൂന്നാം തരംഗത്തില്‍ നിയന്ത്രണമില്ലാത്ത ആദ്യ ഞായറാഴ്ചയാണ് ഇന്ന്. കഴിഞ്ഞ ദിവസം ചേര്‍ന്ന കൊവി‍ഡ് അവലോകനയോഗമാണ് വാരാന്ത്യ നിയന്ത്രണം ഒഴിവാക്കാന്‍ തീരുമാനിച്ചത്. തിങ്കളാഴ്ച്ച അംഗന്‍വാടികള്‍ മുതല്‍ സ്കൂളുകള്‍ വരെ തുറക്കുന്നതും ഉത്സവങ്ങള്‍ക്ക് കൂടുതല്‍ പേരെ അനുവദിച്ചതും കേസുകള്‍ പെട്ടെന്ന് കുറയുന്ന പശ്ചാത്തലത്തിലാണ്.

Facebook Comments Box

By admin

Related Post