Sun. Apr 28th, 2024

പുതിയ കോവിഡ് ഉപവകഭേദം: എല്ലാ ജില്ലകളിലും ജാഗ്രതാനിര്‍ദേശം, ആശുപത്രികള്‍ സജ്ജീകരിക്കുന്നു

By admin Dec 22, 2022 #covid 19
Keralanewz.com

 കോവിഡ് ഉപവകഭേദം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജാഗ്രതാനിര്‍ദേശം നല്‍കി.

പുതിയ കോവിഡ് ഉപവകഭേദത്തിന്റെ സാന്നിധ്യം സംസ്ഥാനത്ത് ഉണ്ടോ എന്ന് നേരത്തെ തന്നെ തിരിച്ചറിയുന്നതിന് ജനിതക ശ്രേണീകരണം ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ ആശുപത്രികളില്‍ സൗകര്യം കൂട്ടാന്‍ മന്ത്രി നിര്‍ദേശിച്ചു. സ്‌റ്റേറ്റ് റാപ്പിഡ് റെസ്‌പോണ്‍സ് ടീം യോഗത്തിന് ശേഷമായിരുന്നു മന്ത്രിയുടെ നിര്‍ദേശം.

പുതിയ കോവിഡ് ഉപവകഭേദത്തില്‍ നിലവില്‍ കേരളത്തില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമാക്കും.

Facebook Comments Box

By admin

Related Post