ഇതിലും നല്ലൊരു സര്‍പ്രൈസ് സ്വപ്നങ്ങളില്‍ മാത്രം.. പ്രണയ ദിനത്തില്‍ പേര്‍ളിയുടെ പോസ്റ്റ്

Keralanewz.com

സമൂഹ്യ മാധ്യമങ്ങളില്‍ എന്നും നിറ സാന്നിധ്യമായ പരിധി മാണിയുടെ ഇന്നത്തെ പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നു.

പ്രണയ ദിനത്തില്‍ ഭര്‍ത്താവ് ശ്രിനിഷ് നല്‍കിയ BMW ബൈക്കാണ് ഇന്നത്തെ താരം.
പേര്‍ളിയുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് കൗതുകം നിറഞ്ഞ വാര്‍ത്ത ആരാധകര്‍ അറിയുന്നത്.
ഭര്‍ത്താവും മകളുമൊത്തുള്ള ചിത്രങ്ങളും താരം പങ്കുവെച്ചു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങള്‍ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുമുണ്ട്. ഇപ്പോള്‍ ഇതാ BMW പുതിയ മോഡല്‍ 310 R ബൈക്ക് സ്വന്തമാക്കിയിരിക്കുകയാണ് താരം. ഭര്‍ത്താവ് ശ്രീനിഷിനും മകള്‍ക്കും ഒപ്പം എത്തിയാണ് താരം വാഹനം സ്വന്തമാക്കിയത്. താരം തന്നെയാണ് ചിത്രങ്ങളും മറ്റും ആരധകരുമായി പങ്ക് വെച്ച്‌ എത്തിയിരിക്കുന്നത്. എനിക്കൊരു ബൈക്ക് സമ്മാനമായി തരുന്നതിനെ കുറിച്ച്‌ ശ്രീനി ചിന്തിച്ചതാണ് എന്നെ ഏറ്റവും ആശ്ചര്യപ്പെടുത്തിയത്. ഈ സമ്മാനത്തിന് ഒരുപാട് അര്‍ത്ഥങ്ങള്‍ മറഞ്ഞിരുന്നു. അതാണ് ഈ സൂപ്പര്‍ സ്പെഷ്യല്‍ ആക്കുന്നത്.
ഭര്‍ത്താവിന് നന്ദി പറഞ്ഞാണ് താരം കുറിപ്പ് എഴുതി നിര്‍ത്തിയത്.

നിറയെ ആരാധകരുള്ള താരം ജീവിതത്തിന്റെ സന്തോഷങ്ങളെല്ലാം സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്ത്‌ വിടാറുണ്ട്. പ്രേക്ഷകര്‍ അതെല്ലാം ഏറ്റെടുക്കാറുമുണ്ട്

Facebook Comments Box