Kerala News

പ്രണയദിനത്തിലെ ചരിത്ര വിവാഹം; മനുവും ശ്യാമയും ഒന്നായി

Keralanewz.com

തിരുവനന്തപുരം: പത്ത് വര്‍ഷത്തെ പരിചയം. അഞ്ച് വര്‍ഷത്തെ പ്രണയം. കാത്തിരിപ്പുകള്‍ക്കൊടുവില്‍ മനുവും ശ്യാമയും ഒന്നായി.

ട്രാന്‍സ്ജെന്‍ഡര്‍മാരായ മനുവും ശ്യാമയും പ്രണയദിനത്തിലാണ് വിവാഹിതരായത്. രണ്ട് പേരുടെയും വീട്ടുകാരുടെയും പ്രിയപ്പെട്ടവരുടെയും സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് ഇടപ്പഴിഞ്ഞി അളകാപുരി ഓഡിറ്റോറിയത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍.

തൃശൂര്‍ സ്വദേശിയായ മനു ടെക്നോപാര്‍ക്കില്‍ സീനിയര്‍ എച്ച്‌.ആര്‍. എക്സിക്യുട്ടീവ് ആണ്. സാമൂഹികസുരക്ഷാ വകുപ്പില്‍ ട്രാന്‍സ്ഡജെന്‍ഡര്‍ സെല്ലിലെ സ്റ്റേറ്റ് പ്രോജക്‌ട് കോ-ഓര്‍ഡിനേറ്ററാണ് ശ്യാമ. തിരുവനന്തപുരം സ്വദേശിയാണ് ശ്യാമ എസ് പ്രഭ. 10 വര്‍ഷത്തിലേറെയായി പരിചയമുണ്ടെങ്കിലും 2017ലാണ് ഇരുവരും പ്രണയത്തിലാകുന്നത്. സ്ഥിര ജോലി നേടി, വീട്ടിലെ ഉത്തരവാദിത്തങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം വിവാഹിതരാകാം എന്ന തീരുമാനത്തിലായിരുന്നു ഇരുവരും. ആ കാത്തിരിപ്പാണ് ഇന്ന് സഫലമായത്

Facebook Comments Box