10 വയസുകാരന്റെ സ്വകാര്യ ഭാഗത്ത് പിടിച്ചു; ബഹളം വെച്ച കുട്ടിയെ കടമുറിയില്‍ കൊണ്ടു പോയി വീണ്ടും പീഡിപ്പിച്ചു; 67 കാരന് 8 വര്‍ഷം കഠിന തടവും 50000 രൂപ പിഴയും
പത്ത് വയസ്സുകാരനെ പീഡിപ്പിച്ച കുറ്റത്തിന് 67 കാരന് എട്ട് വര്‍ഷം കഠിന തടവും അമ്ബതിനായിരം രൂപ പിഴയും. കടകംപള്ളി അണമുഖം ഉഭരോമ വീട്ടില്‍ ഉത്തമനെ തിരുവനന്തപുരം അതിവേഗ സ്പെഷ്യല്‍ കോടതി ശിക്ഷിച്ചു.
പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം കൂടുതല്‍ തടവ് അനുഭവിക്കണമെന്നും ജഡ്ജി ആര്‍.ജയകൃഷ്ണന്‍ വിധിന്യായത്തില്‍ പറയുന്നു.
2015 മാര്‍ച്ച് 13ന് രാവിലെ പതിനൊന്നോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുമാരപുരത്ത് ഉഭരോമ എന്ന പേരില്‍ പ്രതി കട നടത്തുകയായിരുന്നു. കടയില്‍ പുസ്തകം വാങ്ങാന്‍ ചെന്ന അഞ്ചാം ക്ലാസ്സുകാരനായ കുട്ടിയുടെ സ്വകാര്യ ഭാഗത്ത് പിടിക്കുകയായിരുന്നു.
കുട്ടി കരഞ്ഞ് ബഹളം വെച്ചപ്പോള്‍ പ്രതി കുട്ടിയുടെ വാ പൊത്തി കടയ്ക്കുള്ളിലേക്ക് കൊണ്ട് പോയി മടിയില്‍ ഇരുത്തി വീണ്ടും പീഡിപ്പിച്ചു. പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തി.സംഭവത്തില്‍ ഭയന്ന കുട്ടി വീട്ടുകാരോടൊന്നും പറഞ്ഞില്ല.
കുട്ടി വിഷമിച്ചിരിക്കുന്നത് കണ്ട് വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് സംഭവം അമ്മയോട് പറഞ്ഞത്.വീട്ടുകാര്‍ മെഡിക്കല്‍ കോളേജ് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്.വിജയ് മോഹന്‍ ഹാജരായി.പ്രോസിക്യൂഷന്‍ 14 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകളും അഞ്ച് തൊണ്ടി മുതലുകളും ഹാജരാക്കി.
ചെറുമകന്‍്റെ പ്രായമുള്ള ഇരയായ കുട്ടിയെ പീഡിപ്പിച്ച പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി വിധിന്യായത്തില്‍ പറയുന്നു.ഇരയും വീട്ടുകാരും അനുഭവിച്ച വേദന കാണാതിരിക്കാനാകില്ലെന്നും കോടതി പ്രതിപാദിച്ചിട്ടുണ്ട്.