Kerala News

കോണ്‍​ഗ്രസില്‍ നിന്ന് നീതി കിട്ടിയില്ല;രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നു-ശോഭ സുബിനെതിരെ പരാതി നല്‍കിയ സഹപ്രവര്‍ത്തക

Keralanewz.com

രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതായി യൂത്ത് കോണ്‍​ഗ്രസ് നേതാവ് ശോഭ സുബിനെതിരെ പരാതി കൊടുത്ത സഹപ്രവര്‍ത്തക.ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് ഇവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ശോഭ സുബിനെതിരെ പരാതി നല്‍കിയ ശേഷം കോണ്‍​ഗ്രസ് നേതൃത്വം ഒരു വിധ പിന്തുണും നല്‍കിയില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇനി പ്രതീക്ഷയില്ലെന്നും അവര്‍ വ്യക്തമാക്കി. പരാതി നല്‍കാനിടയായ സഹചര്യമോ തന്റെ അവസ്ഥയോ ഒന്നും നേതൃത്വം അന്വേഷിച്ചില്ലെന്നും പരാതിക്കാരി ഫെയ്സ് ബുക്കില്‍ കുറിച്ചു. സ്വന്തം നിലയ്ക്ക് ആണ് പരാതി നല്‍കിയത്. അതും വ്യക്തമായ തകെളിവുകളുടെ കൂടി അടിസ്ഥാനത്തില്‍ എന്നിട്ടും പൊലിസില്‍ നിന്നുപോലും നീതി ലഭിച്ചില്ലെന്നും പരാതിക്കാരി പറയുന്നു.

വനിതാ നേതാവിന്റെ മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചതിന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കയ്പമംഗലം സ്ഥാനാര്‍ഥിയുമായിരുന്ന ശോഭ സുബിനുള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ലെന്നാണ് ആരോപണം. നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റ് സുമേഷ് പാനാട്ടില്‍, മണ്ഡലം ഭാരവാഹി അഫ്‌സല്‍ എന്നിവരാണ് മറ്റുപ്രതികള്‍.

Facebook Comments Box