Sat. Apr 27th, 2024

ആദിവാസി” രണ്ടാമത്തെ പോസ്റ്റര്‍ റിലീസ്

By admin Feb 20, 2022 #filim
Keralanewz.com

ലോകത്തില്‍ ഏറ്റവും വെറുക്കപ്പെട്ട സെല്‍ഫിയുമായി “ആദിവാസി” എന്ന ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റര്‍ റിലീസായി.

ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിടെ എടുത്ത സെല്‍ഫി ഏറെ ചര്‍ച്ചയായിരുന്നു .
ഉടന്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ ട്രീസറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു .
മധുവിന്റെ ജീവിതം പ്രമേയമാകുന്ന സിനിമ “ആദിവാസി”. ഏരിസിന്റെ ബാനറില്‍
കവിയും ഹോളിവുഡ് സംവിധായകനുമായ ഡോ. സോഹന്‍ റോയ് നിര്‍മ്മിക്കുന്നു.

ശരത് അപ്പാനി പ്രധാന വേഷത്തില്‍ അഭിനയിച്ച ഈ സിനിമയുടെ കഥയെഴുതി സംവിധാനം ചെയ്യുന്നത് വിജീഷ് മണിയാണ് .
മധുവിന്റെ കൊലപാതക കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ട് എന്ന ബന്ധുക്കളുടെ ആരോപണം നിലനില്‍ക്കെയാണ് പോസ്റ്റര്‍ റിലീസായത് .
അപ്പാനി
ശരത്തിനോടൊപ്പം ചന്ദ്രന്‍ മാരി, വിയാന്‍,
മുരുകേഷ് ഭുതുവഴി, മുത്തുമണി, രാജേഷ് ബി , പ്രകാശ് വാടിക്കല്‍, റോജി പി കുര്യന്‍, വടികയമ്മ , ശ്രീകുട്ടി , അമൃത, മാസ്റ്റര്‍ മണികണ്ഠന്‍, ബേബി ദേവിക തുടങ്ങിയവരും അഭിനയിക്കുന്നു.

പ്രൊഡക്ഷന്‍ ഹൗസ്- അനശ്വര ചാരിറ്റബിള്‍ ട്രസ്റ്റ്, ഛായാഗ്രാഹണം-പി മുരുഗേശ്, എഡിറ്റര്‍-ബി ലെനിന്‍, സംഭാഷണം, ഗാനരചന-ചന്ദ്രന്‍ മാരി,
സംഗീതം-രതീഷ് വേഗ,
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-മാരുതി ക്രിഷ്, ആര്‍ട്ട് ഡയറക്ടര്‍- കൈലാഷ്,മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റ്യൂമര്‍-ബുസി ബേബിജോണ്‍,
സൗണ്ട് ഡിസൈന്‍- ഗണേഷ് മാരാര്‍,
ലൈന്‍ പ്രൊഡ്യൂസര്‍- വിയാന്‍,പ്രൊജക്റ്റ് ഡിസൈനര്‍-ബാദുഷ,
സ്റ്റില്‍സ്-രാമദാസ് മാത്തൂര്‍.പി ആര്‍ ഒ-
എ എസ് ദിനേശ്

Facebook Comments Box

By admin

Related Post