Kerala News

കേരള കോൺഗ്രസ് (എം) വാഴൂർ മണ്ഡലം പ്രതിനിധി സമ്മേളനം; സൻജോ ആന്റെണി പുതിയ മണ്ഡലം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു

Keralanewz.com

കൊടുങ്ങൂർ: കേരള കോൺഗ്രസ് (എം) വാഴൂർ മണ്ഡലം പ്രതിനിധി സമ്മേളനവും മണ്ഡലം ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. മണ്ഡലം പ്രസിഡന്റായി ശ്രീ. സൻജോ ആന്റെണി കടപ്പൂര് തെരഞ്ഞെടുക്കപ്പെട്ടു. പ്രതിനിധി സമ്മേളനത്തിന് മുന്നോടിയായി ശ്രീ. വി എസ് അബ്ദുൽസലാം  കൊടുങ്ങൂർ പാർട്ടി ഓഫീസിനു മുൻപിൽ പതാകയുയർത്തി. തുടർന്ന്  അന്തരിച്ച പാർട്ടി നേതാവ്, ശ്രീ. കെ എം  മാണിയുടെ ഛായാ ചിത്രത്തിന് മുൻപിൽ  പ്രതിനിധികൾ പുഷ്പാർച്ചന നടത്തിയാണ് യോഗം ആരംഭിച്ചത്.

പ്രതിനിധി സമ്മേളനം പാർട്ടി ജില്ലാ പ്രസിഡന്റ് ശ്രീ. സണ്ണി തെക്കേടം ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ പതിനാറ് വാർഡുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട നൂറോളം പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ, പാർട്ടിയുടെ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീ. എ എം മാത്യു ആനിത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. തുടർന്നുനടന്ന സെമിനാറിൽ “അധ്വാനവർഗ സിദ്ധാന്തം”, “കേരള കോൺഗ്രസ് (എം) പാർട്ടിയുടെ കാലികപ്രസക്തി” തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകളും ചർച്ചകളും നടന്നു. ക്ലാസ്സുകൾക്കും ചർച്ചകൾക്കും സംസ്ഥാന സമിതി അംഗങ്ങളായ ഡോ. ബിബിൻ കെ ജോസ്, ശ്രീ.  സണ്ണിക്കുട്ടി അഴകംപ്ര എന്നിവർ നേതൃത്വം നൽകി


തുടർന്ന് നടന്ന മണ്ഡലം ഭാരവാഹി തെരഞ്ഞെടുപ്പിൽ ശ്രീ. സൻജോ ആന്റെണി (പ്രസിഡന്റ്),  സണ്ണി കാരക്കാട്ട്,  ജോസിറ്റ് ജോസഫ് അന്തീനാട്ട് (വൈസ് പ്രസിഡന്റുമാർ), ജെയിംസ് തൂങ്കുഴി, മനോജ് സി, സോജി വി ജോസഫ് (സെക്രട്ടറിമാർ), എം എം ചാക്കോ മണ്ണിപ്ലാക്കൽ (ട്രഷറർ), ബിയോൺ ജോസ് തലവയലിൽ (ഐ ടി കോർഡിനേറ്റർ), മറ്റ് നിയോജക മണ്ഡലം പ്രതിനിധികൾ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പിന് റിട്ടേണിംഗ് ഓഫീസർ ശ്രീ ഫിലിപ്പ്, അഡ്വ. സുമേഷ് ആൻഡ്രൂസ് എന്നിവർ നേതൃത്വം നൽകി

Facebook Comments Box