Fri. Mar 29th, 2024

പേഴ്‌സണല്‍ സ്റ്റാഫ് വിഷയത്തില്‍ ഗവര്‍ണര്‍ക്ക് വഴങ്ങേണ്ടെന്ന തീരുമാനവുമായി സി.പി.എം; നിയമനടപടി സ്വീകരിച്ചാല്‍ നേരിടാന്‍ ധാരണ

By admin Feb 21, 2022 #governor #LDF #personal staff
Keralanewz.com

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ പെന്‍ഷന്‍ വിഷയത്തില്‍ ഗവര്‍ണര്‍ക്ക് വഴങ്ങേണ്ടതില്ലെന്ന് സി.പി.എം തീരുമാനം.

ഗവര്‍ണര്‍ നിയമ നടപടി സ്വീകരിച്ചാലും അതിനെ നേരിടാന്‍ നേതൃതലത്തില്‍ ധാരണയായി. ഇക്കാര്യത്തില്‍ സി.പി.ഐ യുടെ പിന്തുണയും സി.പി.എമ്മിനുണ്ട്. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ നല്‍കാന്‍ പാടില്ലെന്നാണ് ഗവര്‍ണറുടെ നിലപാട്.അതിനെതിരെ നിയമപോരാട്ടം നടത്തുമെന്ന് വരെ ഗവര്‍ണര്‍ പറഞ്ഞ് കഴിഞ്ഞു.എന്നാല്‍ ഇക്കാര്യത്തില്‍ ഗവര്‍ണറുടെ നിലപാട് അംഗീകരിക്കില്ലെന്ന് സി.പി.എം വ്യക്തമാക്കിയിട്ടുണ്ട്.

ബി.ജെ.പി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് സി.പി.എം വിലയിരുത്തല്‍. ന്നാല്‍ അത് പരസ്യമായി പറയാന്‍ പാര്‍ട്ടി തയ്യാറല്ല. ഗവര്‍ണറുമായി നേരിട്ടുള്ളേ പോരിന് നില്‍ക്കേണ്ടതില്ലെന്നാണ് സി.പി.എം തീരുമാനം. മൃദു സമീപനത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ വിമര്‍ശനമുയര്‍ത്തിയില്‍ അതിന് അവിടെ മറുപടി നല്‍കാനാണ് നീക്കം. ഗവര്‍ണര്‍ ലോകായുക്ത വിഷയങ്ങളില്‍ സി.പി.ഐ എതിര്‍പ്പ് ഉയര്‍ത്തുന്നുണ്ടെങ്കിലും പെന്‍ഷന്‍ വിഷയത്തില്‍ സി.പി.എമ്മിന് സി.പി .ഐ യുടെ പിന്തുണയുണ്ട്. പ്രതിപക്ഷവും അതിനെ എതിര്‍ക്കില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

അതേ സമയം മുന്‍ എം.എല്‍.എ പി.ടി തോമസിന് ഇന്ന് നിയമസഭ ചരമോപചാരം അര്‍പ്പിക്കും. സ്പീക്കര്‍ , മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, കക്ഷി നേതാക്കള്‍ എന്നിവര്‍ പി.ടി തോമസിനെ അനുസ്മരിക്കും. മറ്റു നടപടികളിലേക്കു കടക്കാതെ സഭ ഇന്നത്തേക്കു പിരിയും. ഗവര്‍ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയം നാളെ അവതരിപ്പിക്കും. നാളെ മുതല്‍ 24 വരെ നടക്കുന്ന ചര്‍ച്ചകള്‍ക്കു ശേഷം നന്ദി പ്രമേയം പാസാക്കും. 25 മുതല്‍ മാര്‍ച്ച്‌ 10 വരെ സഭ സമ്മേളിക്കില്ല. മാര്‍ച്ച്‌ 11 നാണ് ബജറ്റ്.

യു.ഡി.എഫ് യോഗം ഇന്ന്

നിയമസഭക്കകത്തും പുറത്തും സര്‍ക്കാരിനെതിരായ പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കാന്‍ യു.ഡി.എഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. രാവിലെ 10.30 ന് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലാണ് യോഗം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടുകളും യോഗത്തിന്റെ പരിഗണനക്ക് വരും. ആര്‍.എസ്.എസ് അജണ്ടയാണ് ഗവര്‍ണര്‍ നടപ്പാക്കുന്നതെന്ന് ആരോപിക്കുന്ന പ്രതിപക്ഷം, ഇത് തുറന്നു കാട്ടുന്നതിനുള്ള തന്ത്രങ്ങളും ആവിഷ്‌കരിക്കും. ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്ന പ്രചരണവും യു.ഡി. എഫ് ശക്തമാക്കും. കെ റെയില്‍ വിഷയത്തിലടക്കം സര്‍ക്കാരിനെതിരെ പ്രഖ്യാപിച്ച സമരപരിപാടികള്‍ പുനരാരംഭിക്കുന്നതും യോഗത്തിന്‍റെ ചര്‍ച്ചക്ക് വരും. നിയമസഭാ സമ്മേളനത്തില്‍ കൈക്കൊളേളണ്ട തന്ത്രങ്ങള്‍ക്കും യോഗം രൂപം നല്‍കും.

Facebook Comments Box

By admin

Related Post