Fri. Apr 26th, 2024

മധു ആള്‍കൂട്ട ആക്രമണത്തില്‍ കൊല്ലപെട്ടിട്ട് ഇന്നേക്ക് നാലു വര്‍ഷം

By admin Feb 22, 2022 #madhu attappadi
Keralanewz.com

പാലക്കാട് അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു ആള്‍കൂട്ട ആക്രമണത്തില്‍ കൊല്ലപെട്ടിട്ട് ഇന്ന് നാലു വര്‍ഷം പൂര്‍ത്തിയാവുന്നു.

ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഈ മാസം 18ാം തിയതിയാണ്‌ വിചാരണ ആരംഭിച്ചത്. ആദിവാസി വിഭാഗത്തോടുള്ള സര്‍ക്കാറിന്‍റേയും പൊതുജനങ്ങളുടെയും സമീപനം വ്യക്തമാക്കുന്നത് കൂടിയാണ് മധുവധക്കേസ്.

2018 ഫെബ്രുവരി 22 നാണ് ആള്‍കൂട്ട ആക്രമണത്തില്‍ മധു എന്ന ചെറുപ്പകാരന്‍ കൊല്ലപെട്ടത്. ഭക്ഷണ സാധനങ്ങള്‍ മോഷ്ടിച്ചു എന്ന കാരണം പറഞ്ഞാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന കൊലപാതകം നടന്നത്. ഈ മാസം 18 മുതലാണ് കേസിന്റെ വിചാരണ മണ്ണാര്‍ക്കാട് എസ്.സി – എസ്.ടി കോടതിയില്‍ ആരംഭിച്ചത്.

കേസില്‍ 16 പ്രതികളാണ് ഉള്ളത്. മൂന്നാമത്തെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറാണ് കോടതിയില്‍ ഹാജറാകുന്നത്. മധുവിനെ ആള്‍ക്കൂട്ടം തല്ലികൊന്ന സംഭവം സര്‍ക്കാര്‍ ഗൗരവത്തിലെടുക്കാത്തതാണ് കോടതി നടപടികള്‍ വൈകാന്‍ കാരണമെന്ന വിമര്‍ശനമുണ്ട്. കേസിന്റെ വിചാരണ വേഗത്തിലാക്കണമെന്ന് വിചാരണ കോടതിയോട് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പൊലീസിനെതിരെയും മധുവിന്റെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. മധുവിന് നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം ജീവിക്കുന്നത്

Facebook Comments Box

By admin

Related Post