Kerala News

പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചു: പിതാവിന് ഇരുപത്തിയൊന്നര വര്‍ഷം തടവ് ശിക്ഷയും പിഴയും

Keralanewz.com

ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍ പിതാവിന് ഇരുപത്തൊന്നര വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.

2020 ജൂണില്‍ കാളിയാര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് തൊടുപുഴ പോക്സോ പ്രത്യേക കോടതി വിധി പറഞ്ഞിരിക്കുന്നത്. ഇയാള്‍ പത്ത് വയസ്സുകാരിയായ മൂത്ത മകളെ പീഡിപ്പിച്ച കേസിന്‍റെ വിചാരണ അടുത്ത മാസം 21 ന് തുടങ്ങും.

പെണ്‍കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം മുടക്കുന്നതായും മകന്‍ ഉപദ്രവിക്കുന്നതായും കാണിച്ച്‌ പ്രതിയുടെ അമ്മ വനിത സംരക്ഷണ ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന്, കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇവര്‍ നടത്തിയ കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടികള്‍ക്കെതിരെ അച്ഛന്‍ ലൈംഗികാതിക്രമം നടത്തുന്നതായി കണ്ടെത്തിയത്. വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിയ കാളിയാര്‍ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കുട്ടികളെ അമ്മ ഉപേക്ഷിച്ച്‌ പോയതാണ്. വിവിധ വകുപ്പുകളിലായാണ് ഇരുപത്തിയൊന്നര വര്‍ഷം ശിക്ഷ വിധിച്ചത്. ഒപ്പം, ജില്ലാ ലീഗല്‍ അതോററ്റി രണ്ടുലക്ഷം രൂപ കുട്ടികള്‍ക്ക് നല്‍കാനും വിധിയില്‍ നിര്‍ദേശമുണ്ട്.

Facebook Comments Box