Fri. Apr 19th, 2024

‘കൂട്ടം കൂടി നില്‍ക്കുന്ന പിള്ളേരുടെ ഇടയിലേക്ക് കാറ് കൊണ്ടുപോയി കേറ്റുകയാണ്, ചോദ്യം ചെയ്തപ്പോള്‍ അടിച്ചു, റോ‌ഡിലേക്ക് പിടിച്ചു തള്ളി’; യുക്രെയിന്‍ സേനയുടെ ക്രൂരത വിവരിച്ച്‌ മലയാളി വിദ്യാര്‍ത്ഥിനി

Keralanewz.com

കീവ്: പോളണ്ട് അതിര്‍ത്തിയിലെ ഷെഹ്നിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അതിക്രമം. യുക്രെയിന്‍ സേനയാണ് വിദ്യാര്‍ത്ഥികളെ അക്രമിച്ചത്.

എല്ലാ രേഖകളുമായി അതിര്‍ത്തിയിലേക്ക് എത്തിയവരോട് ആണ് ക്രൂരത കാണിക്കുന്നത്. തന്നെ യുക്രെയിന്‍ സേന മര്‍ദിച്ചെന്ന് ഷെഹ്നിയില്‍ നിന്നുള്ള മലയാളി വിദ്യാര്‍ത്ഥിനി എയ്ഞ്ചല്‍ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

‘വിവിധ സ്ഥലങ്ങളില്‍ നിന്ന് പോളണ്ടിലേക്ക് പോകാന്‍ എത്തിയ ഒത്തിരി വിദ്യാര്‍ത്ഥികള്‍ ഇവിടെയുണ്ട്. യുക്രെയിന്‍ സേന അവരെ തിരിച്ചയക്കുകയാണ്. വായുവിലേക്ക് വെടിവച്ചും, ലാത്തിചാര്‍ജിലൂടെയുമാണ് തിരിച്ചയക്കാന്‍ നോക്കുന്നത്. കൂട്ടം കൂടി നില്‍ക്കുന്ന പിള്ളേരുടെ ഇടയിലേക്ക് കാറ് കൊണ്ടുപോയി കേറ്റുകയാണ്. പിള്ളേര് വീഴുകയാണ്.

ഇങ്ങനെയല്ല വിദേശ പൗരന്മാരുടെയടുത്ത് യുക്രെയിന്‍ സേന പെരുമാറേണ്ടത്. ചോദ്യം ചെയ്തപ്പോള്‍ അടിച്ചു. എന്നെ പിടിച്ച്‌ റോഡിലേക്ക് തള്ളി. ഇങ്ങനെയല്ല ഞങ്ങള്‍ സഹായം പ്രതീക്ഷിക്കുന്നത്.’- എയ്ഞ്ചല്‍ പറഞ്ഞു. അല്‍പം മുന്‍പ് മകള്‍ തന്നെ വിളിച്ചിരുന്നുവെന്ന് എയ്ഞ്ചലിന്റെ പിതാവ് പ്രതികരിച്ചു. നേരത്തെ ടിക്കറ്റ് എടുത്തിരുന്നെങ്കിലും അവള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

Facebook Comments Box

By admin

Related Post