National News

45 കാരന്‍ തെരുവുനായയെ ലൈംഗിക വൈകൃതത്തിന് ഇരയാക്കി; അവസാനം സംഭവിച്ചത്…

Keralanewz.com

45 കാരന്‍ പെട്ടുപോയി. തെരുവുനായയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.

45 കാരനായ റിസ്വാന്‍ ഷെയ്ഖാണ് അറസ്റ്റിലായത്. മഹാരാഷ്ട്രയിലെ അംബര്‍നാഥിലാണ് കേസിനാസ്പദമായ സംഭവം.

പ്രതിയുടെ വീടിന് സമീപമുള്ള സാമൂഹ്യ പ്രവര്‍ത്തകനും കുടുംബവുമാണ് സംഭവം പോലീസിലറിയിച്ചത്. പുറത്തുകിടന്നിരുന്ന തെരുവുനായയെ പ്രതി ബലമായി പിടിച്ച്‌ കൊണ്ട് പോകുകയും കുറച്ച്‌ സമയത്തിന് ശേഷം നായയെ വീടിന് പുറത്ത് ഉപേക്ഷിക്കുകയും ചെയ്യുന്നത് സമീപവാസി കണ്ടിരുന്നു. ഇതോടെയാണ് റിസ്വാന്‍ ഷെയ്ഖിന്റെ ക്രൂരതയുടെ കഥ പുറത്തുവന്നത്.

നായയെ ഉപേക്ഷിക്കുന്നത് കണ്ട സമീപവാസികള്‍ ഉടന്‍ തന്നെ നായയെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. അതീവ ഗുരുതരമായ അവസ്ഥയിലാണ് നായയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അംബര്‍നാഥിലെ സിദ്ധാര്‍ത്ഥ് നഗറിലാണ് പ്രതിയുടെ താമസം. പരാതി ലഭിച്ചതിന് പിന്നാലെ വ്യാഴാഴ്ച പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

Facebook Comments Box