Kerala News

ബി.ജെ.പിക്കു ബദൽ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലുള്ള പ്രാദേശിക രാഷ്ട്രീയ കക്ഷികളുടെ കൂട്ടായ്മ; ജോസ് കെ മാണി എം. പി

Keralanewz.com

ബിജെപിയുടെ  ഫാസിസ്റ്റ് നയങ്ങളെ ചെറുക്കുവാൻ   ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലുള്ള  പ്രാദേശിക കക്ഷികളുടെ കൂട്ടായ്മക്ക് മാത്രമേ കഴിയുവെന്ന് കേരള കോൺഗ്രസ്(എം) ചെയർമാൻ ജോസ് കെ മാണി എം പി .ബിജെപിയുടെ ബി ടീം ആയി  കോൺഗ്രസ് മാറി. കോൺഗ്രസിൻറെ ജനപ്രതിനിധികൾ ബിജെപിയിലേക്ക് കൂറുമാറി സർക്കാർ ഉണ്ടാക്കുന്ന കാഴ്ചയാണ്  ഭാരതമൊട്ടാകെ കാണുന്നത്.   ഭാരതത്തിന്റെ  ഫെഡറൽ സംവിധാനം വെല്ലുവിളികൾ നേരിടുന്ന കാലഘട്ടത്തിൽ  കേരള കോൺഗ്രസ് പോലുള്ള പ്രദേശിക  രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ  പ്രസക്തി വർധിച്ചിരിക്കുകയാണെന്ന്  കേരളാ കോൺഗ്രസ്സ് (എം)  തീക്കോയി മണ്ഡലം പ്രതിനിധിതി സമ്മേളനവും തെരഞ്ഞെടുപ്പും ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

പി എസ് സെബാസ്റ്റ്യൻ പാംപ്ലാനിയിൽ  അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ  എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. ലോപ്പസ്  മാത്യു,സണ്ണി തെക്കേടം, ജോർജുകുട്ടി ആഗസ്തി ,സാജൻ കുന്നത്ത് ,തോമസുകുട്ടി മുതുപുന്നയ്ക്കൽ ,മാർട്ടിൻ മാത്യു, ബെന്നി കുളത്തിനാൽ, സോജൻ ആലക്കുളം, ജാൻസ് വയലിക്കുന്നേൽ

Facebook Comments Box