Kerala News

ശ്രീലക്ഷ്മിയും അഭിനവും തൂങ്ങിമരിച്ചത് മരക്കൊമ്ബില്‍ തൂക്കിയ ഒരേ ഷാളിന്റെ രണ്ടറ്റത്ത്; പത്താംക്ലാസ്സുകാരിയും 20 വയസുകാരനും തമ്മില്‍ പ്രണയമായിരുന്നെന്നും പോലീസ്; ബാലുശ്ശേരിയെ നടുക്കിയ ഇരട്ട ആത്മഹത്യയില്‍ പോലീസ് പറയുന്നത് ഇങ്ങനെ..

Keralanewz.com

കോഴിക്കോട്: ബാലുശ്ശേരിയില്‍ പത്താം ക്ലാസ്സുകാരിയായ ശ്രീലക്ഷ്മിയും അഭിനവും തൂങ്ങിമരിച്ചത് ഒരേ ഷാളിന്റെ രണ്ടറ്റത്ത്.

മരക്കൊമ്ബില്‍ തൂക്കിയിട്ട ഷാളിന്റെ ഇരുവശത്തുമായാണ് ഇരുവരെയും കണ്ടെത്തിയത്. ഇവര്‍ തമ്മില്‍ പ്രണയമായിരുന്നെന്നാണ് പോലീസ് പറയുന്നത്. ഇന്ന് പുലര്‍ച്ചെയാണ് ഇവരെ അത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

ബാലുശ്ശേരി കിനാലൂര്‍ പൂളക്കണ്ടി തൊട്ടല്‍ മീത്തല്‍ പരേതനായ അനില്‍ കുമാറിന്റെ മകന്‍ അഭിനവ് (20), താമരശ്ശേരി അണ്ടോണ പുല്ലോറക്കുന്നുമ്മല്‍ ഗിരീഷ് ബാബുവിന്റെ മകള്‍ ശ്രീലക്ഷ്മി (15) എന്നിവരാണ് മരിച്ചത്.

താമരശ്ശേരി കോരങ്ങാട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിയാണ് ശ്രീലക്ഷ്മി. ശ്രീലക്ഷ്മിയെ ഇന്നലെ വൈകിട്ട് മുതല്‍ കാണാതായിരുന്നു. കോരങ്ങാട് ചപ്പാത്തി കമ്ബനിയിലെ ജീവനക്കാരനായിരുന്നു അഭിനവ്. മരക്കൊമ്ബില്‍ തൂക്കിയിട്ട ഷാളിന്റെ രണ്ടറ്റത്തായാണു ഇരുവരും തൂങ്ങിമരിച്ചത്.

പൊലീസ് പരിശോധനകള്‍ക്കു ശേഷം മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. അഭിനവിന്റെ അമ്മ വത്സല. സഹോദരങ്ങള്‍ അഭിനന്ദ്, അഭിനാഥ്. ശ്രീലക്ഷ്മിയുടെ അമ്മ ബീന. സഹോദരന്‍: വൈഷ്ണവ്

Facebook Comments Box