Mon. Apr 29th, 2024

വാഹനം കുഴിയിലേക്ക് ഓടിച്ചു കയറ്റുന്നതിലും നല്ലത് മറ്റാരെങ്കിലും ഓടിക്കുന്നതാണ്, കോണ്‍ഗ്രസ് ഇന്തോനേഷ്യയിലെ ദേശീയ പാര്‍ട്ടിയെ മാതൃകയാക്കണമെന്ന് അന്താരാഷ്ട്ര മാദ്ധ്യമപ്രവര്‍ത്തകന്‍

By admin Mar 11, 2022 #congress i #indonesia
Keralanewz.com

ന്യൂഡല്‍ഹി: ഇന്തോനേഷ്യയിലെ ദേശീയ പാര്‍ട്ടിയായ ഇന്തോനേഷ്യന്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയെ (പി ഡി ഐ) മാതൃകയാക്കി കോണ്‍ഗ്രസ് നേതൃമാറ്റത്തിന് തയ്യാറാകണമെന്ന് അന്താരാഷ്ട്ര മാദ്ധ്യമപ്രവര്‍ത്തകനും വാള്‍ സ്ട്രീറ്റ് ജേര്‍ണലിലെ കോളമിസ്റ്റുമായ സദാനന്ദ് ദുമേ.

ഇന്ത്യയിലെ കോണ്‍ഗ്രസിനെ പോലെ കുടുംബാധിപത്യം നിലനിന്നിരുന്ന പാര്‍ട്ടിയായിരുന്നു പി ഡി പി – ഐയെന്നും എന്നാല്‍ 2014ല്‍ ജോക്കോ വിദോദോയെ പാര്‍ട്ടിയുടെ നേതൃസ്ഥാനത്ത് കൊണ്ടുവന്നതോടെ പി ഡി പി – ഐ പഴയ പ്രതാപത്തിലേക്ക് മടങ്ങിവരികയുമായിരുന്നെന്ന് ദുമേ ചൂണ്ടികാണിച്ചു. ജോക്കോ വിദോദോ തന്നെക്കാള്‍ മികച്ചവന്‍ ആണെന്ന് മനസിലാക്കിയ മേഗാവതി സുകര്‍ണോപുത്രി പാര്‍ട്ടിയുടെ ചുമതല ജോകോ വിദോദോയെ ഏല്‍പിച്ചിട്ട് മാറിനിന്നുവെന്ന് ദുമേ സൂചിപ്പിച്ചു.

കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വവും ഇത്തരത്തിലൊരു അധികാരമാറ്റത്തിന് തയ്യാറാകണമെന്ന് ദുമേ ആവശ്യപ്പെടുന്നു. നെഹ്രു – ഗാന്ധി കുടുംബത്തിലുള്ളവര്‍ ഇന്തോനേഷ്യയുടെ ഈ ഉദാഹരണം കാര്യമായി എടുക്കണമെന്നും സ്വയം വാഹനം ഓടിച്ച്‌ അപകടത്തില്‍പ്പെടുന്നതിലും നല്ലത് വാഹനം ഓടിക്കാന്‍ മറ്റാരെയെങ്കിലും ഏല്‍പിക്കുന്നതാണെന്നും ദുമേ വ്യക്തമാക്കുന്നു.

Facebook Comments Box

By admin

Related Post