Fri. May 3rd, 2024

നവകേരളാസദസ്സ് ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചരണം ; അത് ജനങ്ങളുടെ പണം ധൂര്‍ത്തടിച്ച്‌ വേണ്ടെന്ന് വി.ഡി. സതീശന്‍

By admin Nov 11, 2023 #congress i #v d congress
Keralanewz.com

കൊച്ചി: കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ പ്രതിപക്ഷ നേതാവ് വി.ഡി.

സതീശന്‍. കര്‍ഷകരോട് സര്‍ക്കാര്‍ കാട്ടുന്നത് ക്രൂരമായ അവഗണനയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ കടുത്ത സാമ്ബത്തീക പ്രതിസന്ധിയിലാണെന്നും അത് കേരളസര്‍ക്കാര്‍ സമ്മതിക്കുന്നില്ലെന്നും പറഞ്ഞു.

സര്‍ക്കാര്‍ കര്‍ഷകരോട് കാണിക്കുന്ന അഗവണനയുടെ ഇരയാണ് കര്‍ഷകന്‍ പ്രസാദിന്റെ ആത്മഹത്യയെന്നും പറഞ്ഞു. ധനപ്രതിസന്ധിയുണ്ടെന്ന് മുഖ്യമന്ത്രി സമ്മതിക്കുന്നില്ലെന്നും ക്ഷേമ പെന്‍ഷന്‍ കൊടുക്കാന്‍ പോലും സര്‍ക്കാരിന് കഴിയുന്നില്ല. കേന്ദ്രത്തില്‍ നിന്നും സഹായം കിട്ടുന്നില്ലെന്ന്് പറയുന്ന സര്‍ക്കാര്‍ ജനങ്ങളെ വിഡ്ഡികളാക്കരുെതന്നും പറഞ്ഞു.

കടുത്ത സാമ്ബത്തീക പ്രതിസന്ധിയിലും സര്‍ക്കാര്‍ കേരളീയം പോലെയുള്ള പരിപാടി നടത്തി. അതിന് പിന്നാലെ ഇപ്പോള്‍ നവകേരള സദസ്സുമായി വരികയാണ്. സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും പ്രചരണ പരിപാടിയാണ് നവകേരളാ സദസ്സ്. അതിന്റെ ചെലവ് വഹിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തു നില്‍ക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് മുന്നിലേക്ക് മന്ത്രിമാരും ഇടതുമുന്നണിയും സമീപിക്കുന്നതില്‍ തെറ്റില്ല.

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി അവര്‍ക്ക് ജനങ്ങളെ കാണാന്‍ അവകാശമുണ്ട്. എന്നാല്‍ ഇടതുമുന്നണിയുടേയും സിപിഎമ്മിന്റെയും പ്രചരണം സര്‍ക്കാര്‍ ചെലവില്‍ നടത്തുന്നതിനെയാണ് താന്‍ എതിര്‍ക്കുന്നതെന്നും പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണം നടത്തണമെങ്കില്‍ അത് സിപിഎമ്മിന്റെയോ ഇടതുമുന്നണിയുടേയും ചെലവില്‍ മതിയെന്നും പറഞ്ഞു.

Facebook Comments Box

By admin

Related Post