International News

ഭൂകമ്ബത്തില്‍ വിറങ്ങലിച്ച്‌ ഇന്തോനേഷ്യ

Keralanewz.com

ഇന്തോനേഷ്യയിലെ ജാവയിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 162 ആയി. ജാവ ഗവര്‍ണര്‍ റിദ്വാന്‍ കാമില്‍ ഇക്കാര്യം സ്ഥിരീകരിച്ചു.

ഭൂചലനത്തില്‍ ആയിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.

റിക്ടര്‍ സ്കെയിലില്‍ 5.6 തീവ്രതയിലുണ്ടായ ഭൂചലനമാണ് ഇന്തോനേഷ്യയെ പിടിച്ചുലച്ചത്. നിരവധി ആളുകള്‍ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇപ്പോഴും കുടുങ്ങി കിടക്കുന്നതായാണ് വിവരം.

Facebook Comments Box