Wed. May 15th, 2024

‘ബിനോയ് എന്‍റെ രണ്ടാനച്ഛനാണ്, അമ്മയെ രണ്ടാമത് കെട്ടിയത്, അമ്മയുടെ തുണിയലക്കും, പാത്രം കഴുകും’: ബിനോയെ കുറിച്ച്‌ സജീഷ്

By admin Mar 11, 2022 #binoy #child murder
Keralanewz.com

കൊച്ചി: നഗരത്തിലെ ഹോട്ടല്‍ മുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ ഒന്നരവയസുകാരിയെ മുക്കി കൊലപ്പെടുത്തിയ സംഭവത്തില്‍, കുട്ടിയുടെ അച്ഛന്‍ സജീഷിന് നേരെ നാട്ടുകാര്‍ കയ്യേറ്റം നടത്തിയിരുന്നു.

കുഞ്ഞിന്റെ കൊലപാതകത്തില്‍ സജീവിന് പങ്കുണ്ടെന്ന ഭാര്യയുടെ ആരോപണത്തെ തുടര്‍ന്നായിരുന്നു മര്‍ദ്ദനം. എന്നാല്‍, മര്‍ദ്ദിച്ചവരെ മറക്കില്ലെന്നും തന്റെ അമ്മയെ വിവാഹം ചെയ്ത ആളാണ് ബിനോയ് എന്നും സജീഷ് വെളിപ്പെടുത്തുന്നു. പള്ളുരുത്തി സ്വദേശിയായ ബിനോയ് ആണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. സജീഷിന്റെ മാതാവിന്റെ ആണ്‍സുഹൃത്ത് ആണ് ഇയാള്‍. എന്നാല്‍, ബിനോയ് തന്‍റെ രണ്ടാനച്ഛനാണ് എന്നാണ് സജീഷ് പറയുന്നത്.

‘എനിക്കറിയാം ഇവന്മാര്‍ തല്ലുമെന്ന്. എല്ലാവരും കാര്യമറിയാതെയാണ് തല്ലുന്നത്. നിരപരാധിയായ ഒരു അച്ഛനാണ് ഞാന്‍. നിരപരാധിയായ ഒരു അച്ഛനെയാണ് നിങ്ങള്‍ തല്ലിയത്. ബിനോയ് എന്റെ രണ്ടാനപ്പന്‍ ആണ്. ബിനോയ് അമ്മയെ രണ്ടാമത് കെട്ടിയതാണ്. എനിക്ക് മൂന്ന് വര്‍ഷമായി അവനെ അറിയാം. എന്റെ വീട്ടില്‍ തന്നെയായിരുന്നു അവനും താമസം. എന്‍റെ അമ്മയുടെ തുണിയലക്കും, പാത്രം കഴുകും. വീട്ടുകാര്യങ്ങളൊക്കെ നോക്കിയിരുന്ന പയ്യനാണ്. നമുക്കറിയുവോ ഒരാളെങ്ങനെയാണെന്ന്’, സജീഷ് പറയുന്നു.

അതേസമയം, കുഞ്ഞിന്റെ മുത്തശ്ശിയും തന്റെ കാമുകിയുമായ സിപ്‌സിയോടുള്ള പക തീര്‍ക്കാനാണ് ഒന്നരവയസ്സുകാരി നോറ മരിയയെ കൊലപ്പെടുത്തിയതെന്ന് അറസ്റ്റിലായ ജോണ്‍ ബിനോയി ഡിക്രൂസ് വെളിപ്പെടുത്തി. സിപ്‌സി പുറത്തുപോയിരുന്ന സമയത്ത് വൈരാഗ്യം തീര്‍ക്കാന്‍ കുട്ടിയെ ബാത്ത്‌റൂമിലെ ബക്കറ്റിലെ വെള്ളത്തില്‍ തല കുനിച്ച്‌ നിര്‍ത്തി പിടിച്ച്‌ പൈപ്പിന്റെ ടാപ്പ് തുറന്ന് ശ്വാസം മുട്ടിച്ച്‌ വകവരുത്തുകയായിരുന്നു.

27കാരനായ ജോണ്‍ ബിനോയി, 55കാരിയായ കാമുകിയില്‍ നിന്നും അകലാന്‍ ശ്രമിച്ചെങ്കിലും സിപ്സി ഭീഷണിപ്പെടുത്തിയതോടെയാണ് ഇരുവര്‍ക്കുമിടയില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തത്. ആദ്യകാലങ്ങളില്‍ ഇരുവരും പ്രണയത്തിലായിരുന്നെങ്കിലും കാമുകിയുടെ പ്രായക്കൂടുതല്‍ യുവാവിന് ഉള്‍ക്കൊള്ളാനാകുമായിരുന്നില്ല. തന്നെക്കാള്‍ പ്രായമുള്ള മകനുള്ള സ്ത്രീയാണ് കാമുകി എന്നതും ജോണ്‍ ബിനോയിയെ അലട്ടിയിരുന്നു. തന്നെ ഒഴിവാക്കാന്‍ കാമുകന്‍ ശ്രമിക്കുന്നെന്ന് മനസിലാക്കിയ സിപ്സി, ജോണ്‍ ബിനോയിക്കെതിരെ കള്ളക്കേസുകള്‍ കൊടുത്തിരുന്നതായി പറയുന്നു. ഇതിലുള്ള വൈരാഗ്യമാണ് കുട്ടിയെ കൊല ചെയ്യാന്‍ ബിനോയിയെ പ്രേരിപ്പിച്ചതായി എഫ്‌ഐആറില്‍ പറയുന്നു.

Facebook Comments Box

By admin

Related Post