Kerala News

കഴുത്തില്‍ കുരുക്കിടുന്ന ചിത്രങ്ങള്‍ വാട്‌സാപ്പില്‍ അയച്ചു; പ്രതിശ്രുത വരനോട് പിണങ്ങി യുവതി ആത്മഹത്യ ചെയ്തു

Keralanewz.com

വാട്‌സാപ്പ് സന്ദേശം ലഭിച്ചയുടന്‍ വരന്‍ വാട്ടുകാരെയും പോലീസിനെയും സംഭവം വിളിച്ചറിയിച്ചെങ്കിലും ഏവരുമെത്തുമ്ബോഴേക്കും സുമയ്യ ജനല്‍കമ്ബിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു

കൊല്ലം: പ്രതിശ്രുത വരനുമായി ഫോണ്‍ സംസാരത്തിനിടെ പിണങ്ങി യുവതി ആത്മഹത്യ ചെയ്തു.

മരിക്കുന്നതിന് തൊട്ടുമുന്‍പ് കഴുത്തില്‍ കുരുക്കിടുന്ന ചിത്രങ്ങള്‍ വാട്‌സാപ്പില്‍ വിദേഷത്തുള്ള ഇയാള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. പായിക്കുഴി കന്നേലിത്തറയില്‍ സലിം സബീന ദമ്ബതികളുടെ മകള്‍ സുമയ്യ (18)യാണു മരിച്ചത്.

വാട്‌സാപ്പ് സന്ദേശം ലഭിച്ചയുടന്‍ വരന്‍ വാട്ടുകാരെയും പോലീസിനെയും സംഭവം വിളിച്ചറിയിച്ചെങ്കിലും ഏവരുമെത്തുമ്ബോഴേക്കും സുമയ്യ ജനല്‍കമ്ബിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ ഓച്ചിറ പൊലീസ് കേസെടുത്തു.

Facebook Comments Box