Kerala News

പൊലീസ് സ്റ്റേഷനിലോ ആശുപത്രികളിലോ പോയി കാത്തുനില്‍ക്കേണ്ട; പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം സര്‍ക്കാര്‍ ചെലവില്‍ വീട്ടിലെത്തിക്കണമെന്ന് ഹൈക്കോടതി

Keralanewz.com

കൊച്ചി: അസ്വാഭാവിക മരണമാണെങ്കില്‍, പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം സര്‍ക്കാര്‍ ചെലവില്‍ വീട്ടിലെത്തിക്കണമെന്ന് ഹൈക്കോടതി.

മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കളും അഭ്യുദയകാംക്ഷികളും പൊലീസ് സ്റ്റേഷനിലോ ആശുപത്രികളിലോ പോയി കാത്തുനില്‍ക്കേണ്ടതില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. മാത്രമല്ല മരിച്ചയാളുടെ വീട്ടില്‍ മൃതദേഹം സര്‍ക്കാര്‍ ചെലവില്‍ എത്തിക്കണം.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്കും ഇന്‍ക്വസ്റ്റിന് ആവശ്യമെങ്കില്‍ മറ്റു സ്ഥലങ്ങളിലേക്കും മാറ്റുന്നതിനുള്ള ചെലവ് സംസ്ഥാന സര്‍ക്കാരാണു വഹിക്കേണ്ടതെന്നും കോടതി പറഞ്ഞു. ഇക്കാര്യം ചീഫ് സെക്രട്ടറി സര്‍ക്കുലറില്‍ വ്യക്തമാക്കണം. സംസ്ഥാനത്തെ ആശുപത്രികളില്‍ രാത്രി പോസ്റ്റ്‌മോര്‍ട്ടം ഏര്‍പ്പെടുത്തുമെന്ന 2015 ലെ ഉത്തരവ് ഉടന്‍ നടപ്പാക്കണമെന്ന വിധിയിലാണ് ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണന്റെ ഈ നിര്‍ദ്ദേശം.

Facebook Comments Box