Thu. May 2nd, 2024

പിജി ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചു; ഇന്നു മുതല്‍ എല്ലാ ഡോക്ടര്‍മാരും ജോലിയില്‍ പ്രവേശിക്കും: സമരം പിന്‍വലിച്ചത് ഇന്നലെ രാത്രി മുഖ്യമന്ത്രിയുടെ ഓഫിസുമായി നടത്തിയ ചര്‍ച്ചയില്‍

By admin Dec 17, 2021 #p g students
Keralanewz.com

തിരുവനന്തപുരം: പിജി ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു.

മുഖ്യമന്ത്രിയുടെ ഓഫിസുമായി ഇന്നലെ രാത്രി വൈകി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് ഡോക്ടര്‍മാര്‍ സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. സമരം പിന്‍വലിച്ചതോടെ ഇന്നു രാവിലെ എട്ടു മുതല്‍ ഡോക്ടര്‍മാര്‍ ജോലിയില്‍ പ്രവേശിക്കും. ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ ഡോക്ടര്‍മാര്‍ തയാറായത്.

അതേസമയം അസോസിയേഷന്‍ നേതാവ് ഡോ. എം.അജിത്രയെ സെക്രട്ടേറിയറ്റില്‍ അധിക്ഷേപിച്ചതിനെതിരെ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കല്‍, അശ്ലീല പരാമര്‍ശം നടത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. മന്ത്രി വീണാ ജോര്‍ജ് നല്‍കിയ ഉറപ്പുകള്‍ പരിഗണിച്ച്‌ പിജി ഡോക്ടര്‍മാര്‍ സമരം ഭാഗികമായി പിന്‍വലിക്കാന്‍ ഇന്നലെ വൈകിട്ടു തീരുമാനിച്ചിരുന്നു. എന്നാല്‍ രാത്രിയോടെ മുഖ്യമന്ത്രിയുടെ ഓഫിസുമായി നടത്തിയ ചര്‍ച്ചയില്‍ സമരം പൂര്‍ണ്ണമായും പിന്‍വലിക്കാന്‍ തീരുമാനിക്കുക ആയിരുന്നു.

സമരം തുടങ്ങിയതു മുതല്‍ കോവിഡ് ഡ്യൂട്ടിക്കു മാത്രമേ പിജി ഡോക്ടര്‍മാര്‍ ഹാജരായിരുന്നുള്ളൂ. ബഹിഷ്‌കരിച്ചിരുന്ന അത്യാഹിത, തീവ്രപരിചരണ വിഭാഗങ്ങള്‍, ലേബര്‍ റൂം, കാഷ്വല്‍റ്റി എന്നിവയില്‍ ഇന്നലെ ഡ്യൂട്ടിയില്‍ പ്രവേശിച്ചു തുടങ്ങി. സ്‌റ്റൈപന്‍ഡ് 4% വര്‍ധിപ്പിക്കാമെന്ന ഉറപ്പു നടപ്പാക്കണമെന്നതാണ് പ്രധാന ആവശ്യം. സാമ്ബത്തിക പ്രതിസന്ധി നീങ്ങുമ്ബോള്‍ ഇതു പരിഗണിക്കാമെന്ന ഉറപ്പാണ് മുഖ്യമന്ത്രിയുടെ ഓഫിസ് നല്‍കിയത്.

Facebook Comments Box

By admin

Related Post