Kerala News

സാബു കണിപറമ്പിലിനെ കേരള കോൺഗ്രസ് (എം) അകലക്കുന്നം മണ്ഡലം പ്രസിഡൻ്റ് ആയി തിരഞ്ഞെടുത്തു

Keralanewz.com

കേരള കോൺഗ്രസ് (എം) അകലക്കുന്നം മണ്ഡലം പ്രസിഡൻ്റ് ആയി K.C സാബു കണിപറമ്പിലിനെ തിരഞ്ഞെടുത്തു യൂത്ത് ഫ്രണ്ട് (എം) മണ്ഡലം പ്രസിഡൻ്റ്, ജില്ലാ സെക്രട്ടറി,  സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് രണ്ട് പതിറ്റാണ്ടായി അകലക്കുന്നം സർവ്വീസ് സഹകരണ ബാങ്കിൻ്റെ (ഡയറക്ടർ ബോർഡ് മെമ്പറായും, പ്രസിഡൻറായും)  പ്രവർത്തിക്കുന്നു

പ്രതിനിധി സമ്മേളനവും , മണ്ഡലം  തെരഞ്ഞെടുപ്പും  അകലക്കുന്നം പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വച്ച് MP ശ്രീ തോമസ് ചാഴിക്കാടൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ശ്രീ ജേക്കബ് തോമസ് അദ്ധ്യക്ഷത വഹിച്ചു.

സണ്ണി തെക്കേടം, ജോസഫ് ചാമക്കാല, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, മാത്തുക്കുട്ടി ഞായറുകുളം, K.T ജോസഫ് കുപ്പോഴക്കൽ, ഡാൻ്റീസ് കൂനാനിക്കൽ , ബെന്നി വടക്കേടം, ജോർജുകുട്ടി പുറ്റത്താങ്കൽ, ടോണി ഇടയ്ക്കാട്ടുതറ , ജാൻസി ബാബു, ബെറ്റി റോയി, ജിജോ വരിക്കാമുണ്ട , അനൂപ് കെ ജോൺ, സണ്ണി മാന്തറ, ജയ്മോൻ പുത്തൻപുര തുടങ്ങിയ പ്രമുഖ വ്യക്തികൾ പ്രസംഗിച്ചു

Facebook Comments Box