Kerala News

സംസ്‌ഥാനത്ത്‌ കോവിഡ്‌ വ്യാപനം കുറയുന്ന സാഹചര്യത്തില്‍ മാസ്‌ക്‌ ഒഴിവാക്കുന്നതിനെക്കുറിച്ച്‌ സര്‍ക്കാര്‍ ആലോചന തുടങ്ങി

Keralanewz.com

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കോവിഡ്‌ വ്യാപനം കുറയുന്ന സാഹചര്യത്തില്‍ മാസ്‌ക്‌ ഒഴിവാക്കുന്നതിനെക്കുറിച്ച്‌ സര്‍ക്കാര്‍ ആലോചന തുടങ്ങി. കോവിഡ്‌ പ്രതിരോധത്തിനായി രൂപീകരിച്ച വിദഗ്‌ധ സമിതിയിലെ അംഗങ്ങളോടും മറ്റ്‌ ആരോഗ്യവിദഗ്‌ധരോടും ഇതുസംബന്ധിച്ച്‌ സര്‍ക്കാര്‍ അഭിപ്രായം ആരാഞ്ഞു.


മാസ്‌ക്‌ ഒഴിവാക്കുന്നതില്‍ പ്രശ്‌നമില്ലെന്നാണ്‌ വിദഗ്‌ധസമിതി നിര്‍ദേശം. മാസ്‌ക്‌ നിര്‍ബന്ധമായി ധരിക്കണമെന്ന നിബന്ധന ഒഴിവാക്കണം. താല്‍പര്യമുള്ളവര്‍ക്ക്‌ തുടര്‍ന്നും മാസ്‌ക്‌ ധരിക്കാം. രോഗലക്ഷണങ്ങളുള്ളവര്‍ പുറത്തിറങ്ങുമ്പോള്‍ മാസ്‌ക്‌ ധരിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവയ്‌ക്കണമെന്നും വിദഗ്‌ധസമിതി സര്‍ക്കാരിനെ അറിയിച്ചു.


അതിതീവ്ര വ്യാപനസാധ്യതയുള്ള പ്രദേശങ്ങള്‍, കടകള്‍, ആളുകള്‍ അപരിചിതരുമായി അടുത്തിടപഴകേണ്ടി വരുന്ന വിവാഹം, ഉത്സവം പോലെയുള്ള ആഘോഷങ്ങള്‍ എന്നിവിടങ്ങളില്‍ മാസ്‌ക്‌ നിര്‍ബന്ധമാക്കുകയും മറ്റിടങ്ങളില്‍ ഒഴിവാക്കുന്നത്‌ ആലോചനയിലുണ്ടെന്നും വിദഗ്‌ധ സമിതി അംഗങ്ങള്‍ പറഞ്ഞു

Facebook Comments Box