Sat. Apr 27th, 2024

നമ്ബര്‍ 18 ഹോട്ടലില്‍നിന്ന് മടങ്ങുന്നതിന് മുമ്ബ് റോയി വയലാട്ടും സൈജുവും മോഡലുകളോട് കൊച്ചിയില്‍ തങ്ങാന്‍ ആവശ്യപ്പെട്ടത് ദുരുദ്ദേശ്യത്തോടെ.. സൈജു തങ്കച്ചന്‍ മോഡലുകളെ പിന്തുടര്‍ന്നതും തെറ്റായ ഉദ്ദേശ്യത്തോടെ.. മോഡലുകളുടെ വാഹനമോടിച്ചിരുന്ന അബ്ദുറഹ്‌മാന്‍ മദ്യലഹരിയിലായിരുന്നതും അപകടത്തിന് കാരണമായി; നമ്ബര്‍ 18 ഹോട്ടലുടമ റോയി വയലാട്ട്, സൈജു തങ്കച്ചന്‍, മോഡലുകള്‍ സഞ്ചരിച്ച വാഹനമോടിച്ചിരുന്ന അബ്ദുറഹ്‌മാന്‍ എന്നിവരടക്കം എട്ടുപേര്‍ കേസില്‍ പ്രതികള്‍…

Keralanewz.com

കൊച്ചിയില്‍ മോഡലുകളുടെ അപകടമരണത്തില്‍ കഴിഞ്ഞ ദിവസമാണ് ജില്ലാ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്. നമ്ബര്‍ 18 ഹോട്ടലുടമ റോയി വയലാട്ട്, സൈജു തങ്കച്ചന്‍, മോഡലുകള്‍ സഞ്ചരിച്ച വാഹനമോടിച്ചിരുന്ന അബ്ദുറഹ്‌മാന്‍ എന്നിവരടക്കം എട്ടുപേരാണ് കേസിലെ പ്രതികള്‍. സൈജു തങ്കച്ചന്‍ അമിതവേഗത്തില്‍ മോഡലുകള്‍ സഞ്ചരിച്ച കാറിനെ പിന്തുടര്‍ന്നതാണ് അപകടത്തിനിടയാക്കിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

മോഡലുകളുടെ വാഹനമോടിച്ചിരുന്ന അബ്ദുറഹ്‌മാന്‍ മദ്യലഹരിയിലായിരുന്നതും അപകടത്തിന് കാരണമായെന്നും കുറ്റപത്രത്തില്‍ പറയുന്നു. സൈജു തങ്കച്ചന്‍ തെറ്റായ ഉദ്ദേശ്യത്തോടെയാണ് മോഡലുകളെ പിന്തുടര്‍ന്നതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. നമ്ബര്‍ 18 ഹോട്ടലില്‍നിന്ന് മടങ്ങുന്നതിന് മുമ്ബ് റോയി വയലാട്ടും സൈജുവും മോഡലുകളോട് കൊച്ചിയില്‍ തങ്ങാന്‍ ആവശ്യപ്പെട്ടത് ദുരുദ്ദേശ്യത്തോടെയാണെന്നും അന്വേഷണസംഘം പറയുന്നു. നമ്ബര്‍ 18 ഹോട്ടലിലെ അഞ്ച് ജീവനക്കാരും കേസിലെ പ്രതികളാണ്. തെളിവ് നശിപ്പിച്ചതാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റം. റോയി വയലാട്ടിനെതിരേയും ഇതേ കുറ്റം ചുമത്തിയിട്ടുണ്ട്. 2021 നവംബര്‍ ഒന്നിന് പുലര്‍ച്ചെ പാലാരിവട്ടത്തുണ്ടായ വാഹനാപകടത്തിലാണ് മുന്‍ മിസ് കേരള ജേതാക്കളും മോഡലുകളുമായ അന്‍സി കബീര്‍, അന്‍ജന ഷാജന്‍, ഇവരുടെ സുഹൃത്ത് ആഷിഖ് എന്നിവര്‍ മരിച്ചത്.

അമിതവേഗത്തിലെത്തിയ കാര്‍ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. വാഹനമോടിച്ചിരുന്ന അബ്ദുറഹ്‌മാന്‍ മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് മോഡലുകള്‍ ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍നിന്ന് മടങ്ങുകയായിരുന്നുവെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ആരോപണമുയര്‍ന്നത്. തുടര്‍ന്ന് ഫോര്‍ട്ട് കൊച്ചിയിലെ നമ്ബര്‍ 18 ഹോട്ടലുടമ റോയി വയലാട്ട്, സൈജു തങ്കച്ചന്‍ എന്നിവരിലേക്ക് അന്വേഷണം എത്തുകയായിരുന്നു.

Facebook Comments Box

By admin

Related Post