Tue. Apr 30th, 2024

കളമശേരിയില്‍ മണ്ണിടിഞ്ഞ് നാല് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം- സുരക്ഷാ മാനദണ്ഡങ്ങളില്‍ വീഴ്ചയുണ്ടായോയെന്ന് അന്വേഷിക്കുമെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്

By admin Mar 19, 2022
Keralanewz.com

 രണ്ടുപേരെ രക്ഷപ്പെടുത്തി

കൊച്ചി: കളമശേരിയില്‍ നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്‌ട്രോണിക് സിറ്റി പദ്ധതി പ്രദേശത്ത് മണ്ണിടിഞ്ഞ് നാല് അന്യസംസ്ഥാന തൊഴിലാളികള്‍ മരിച്ചു.

രണ്ടു പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പശ്ചിമബംഗാള്‍ സ്വദേശികളായ കുടുസ് മണ്ഡല്‍ (49), നജേഷ് അലി മണ്ഡല്‍ (29), ഫൈജുല മണ്ഡല്‍ (38), നൂര്‍ അമീന്‍ മണ്ഡല്‍ (20) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ കളമശേരി മെഡിക്കല്‍ കോളേജാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

മണ്ണിനടിയില്‍നിന്ന് ആദ്യം രക്ഷപ്പെടുത്തിയ ജിയാറുള്‍ മണ്ഡല്‍, മോനി മണ്ഡല്‍ എന്നിവരുടെ പരിക്കുകള്‍ സാരമല്ല. മണ്ണി​ടി​ഞ്ഞപ്പോള്‍ത്തന്നെ ഇവര്‍ ജെ.സി​.ബി​യുടെ സഹായത്തോടെ രക്ഷപ്പെടുകയായി​രുന്നു.

കെട്ടിടത്തിന്റെ അടിത്തറ നിര്‍മ്മാണത്തിനായി കുഴിയെടുക്കുന്നതിനിടെ ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെയാണ് അപകടമുണ്ടായതെങ്കിലും പുറത്തറിയാന്‍ വൈകി. ജെ.സി.ബി ഉപയോഗിച്ച്‌ തൊഴി​ലാളി​കള്‍ ആദ്യം രക്ഷാപ്രവര്‍ത്തനത്തി​ന് ശ്രമി​ച്ചതാണ് കാരണം. കെട്ടി​ടത്തിന്റെ അടി​ത്തറ നി​ര്‍മ്മാണത്തി​നായി​ 18 അടിയിലേറെ താഴ്ചയില്‍ ഇവിടെ കുഴിയെടുത്തിരുന്നു. കുഴിയുടെ സമീപത്തു കൂടെ ടി​പ്പര്‍ ലോറി​ പോയതി​ന് പി​ന്നാലെയാണ് മണ്ണി​ടി​ച്ചി​ലുണ്ടായത്. നേരത്തെ മണ്ണി​ട്ട് നി​രപ്പാക്കി​യ ഭൂമിയായതി​നാലാണ് ഇങ്ങനെ സംഭവി​ച്ചതെന്ന് കരുതുന്നു.

. നെസ്റ്റ് കമ്ബനി​യാണ് നി​ര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തി​യി​രുന്നതെന്ന് ജി​ല്ലാ ലേബര്‍ ഓഫീസര്‍ വി.കെ. നവാസ് പറഞ്ഞു. ഫയര്‍ഫോഴ്‌സ്, പൊലീസ്, ദുരന്തനിവാരണവിഭാഗം, സിവില്‍ ഡിഫന്‍സ് എന്നി​വര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തി​യത്. കി​ന്‍ഫ്രയില്‍നിന്ന് നെസ്റ്റ് ഗ്രൂപ്പ് പാട്ടത്തി​നെടുത്ത സ്ഥലമാണി​ത്. കുഴിയെടുക്കല്‍ തുടങ്ങിയപ്പോള്‍ത്തന്നെ മണ്ണിടിച്ചില്‍ സാദ്ധ്യത സൂപ്പര്‍വൈസറെ അറിയിച്ചിരുന്നെന്ന് മരിച്ച നജേഷ് അലി മണ്ഡലിന്റെ സഹോദരന്‍ ഒലി അലി മണ്ഡല്‍, ബന്ധു ജലാലുദ്ദീന്‍ മണ്ഡല്‍ എന്നിവര്‍ പറഞ്ഞു. ഇരുവരും ഇവര്‍ക്കൊപ്പം സൈറ്റിലുണ്ടായിരുന്നു.25 തൊഴിലാളികളാണ് സൈറ്റി​ലുണ്ടായി​രുന്നത്. കളമശേരിയിലെ ലേബര്‍ ക്യാമ്ബി​ലാണ് ഇവരെ താമസി​പ്പി​ച്ചി​രുന്നത്.

സുരക്ഷാ മാനദണ്ഡങ്ങളില്‍ വീഴ്ചയുണ്ടായോയെന്ന് അന്വേഷിക്കുമെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന്റെ പൂര്‍ണ്ണ ചെലവ് നെസ്റ്റ് ഗ്രൂപ്പ് വഹിക്കും.

തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ആ​ദ​രാ​ഞ്ജ​ലി

തി​രു​വ​ന​ന്ത​പു​രം​ ​:​ ​ക​ള​മ​ശ്ശേ​രി​യി​ല്‍​ ​മ​ണ്ണി​ടി​ച്ചി​ലി​ല്‍​ ​തൊ​ഴി​ലാ​ളി​ക​ള്‍​ ​മ​ര​ണ​പ്പെ​ട്ട​ ​സം​ഭ​വ​ത്തി​ല്‍​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ന്‍​ ​അ​നു​ശോ​ച​നം​ ​രേ​ഖ​പ്പെ​ടു​ത്തി.​ ​ആ​വ​ശ്യ​മാ​യ​ ​ന​ട​പ​ടി​ക​ള്‍​ ​സ്വീ​ക​രി​ക്കാ​നും​ ​ആ​ശു​പ​ത്രി​യി​ലു​ള്ള​വ​ര്‍​ക്ക് ​ചി​കി​ത്സ​ ​ഉ​റ​പ്പു​വ​രു​ത്താ​നും​ ​ബ​ന്ധ​പ്പെ​ട്ട​വ​ര്‍​ക്ക് ​നി​ര്‍​ദ്ദേ​ശം​ ​ന​ല്‍​കി​യെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​അ​റി​യി​ച്ചു.

Facebook Comments Box

By admin

Related Post