Kerala News

സില്‍വര്‍ ലൈനിനെ എതിര്‍ത്താല്‍ സുധാകരന്റെ നെഞ്ചത്ത് കൂടി ട്രെയിന്‍ ഓടിച്ച്‌ പദ്ധതി നടപ്പാക്കും; വീണ്ടും വിവാദ പ്രസംഗവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി

Keralanewz.com

ഇടുക്കി: കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരെ വീണ്ടും വിവാദ പ്രസംഗവുമായി സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സി വി വര്‍ഗീസ്.

സില്‍വര്‍ ലൈനിനെ എതിര്‍ത്താല്‍ സുധാകരന്റെ നെഞ്ചത്ത് കൂടി ട്രെയിന്‍ ഓടിച്ച്‌ പദ്ധതി നടപ്പാക്കുമെന്ന് വര്‍ഗീസ് പറഞ്ഞു.

നെടുങ്കണ്ടത്ത് നടന്ന പാര്‍ട്ടി പരിപാടിയില്‍വച്ചായിരുന്നു ഭീഷണി. അതിവേഗ റെയിലിന്റെ കല്ല് പിഴുതെടുക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിനെ രാജ്യത്തെ ജനങ്ങള്‍ പിഴുതെടുക്കുകയാണ്. കേരളത്തിന്റെ വികസനം തടയുന്നതിനായി ആളുകളെ സംഘടിപ്പിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും ഒത്തു ചേരുന്നുവെന്നും ജില്ലാ സെക്രട്ടറി ആരോപിച്ചു.

സുധാകരന് സി പി എം കൊടുക്കുന്ന ഭിക്ഷയാണ് ജീവിതമെന്നും, ഒരു നികൃഷ്ട ജീവിയെ കൊല്ലാന്‍ താത്പര്യമില്ലാത്തതുകൊണ്ടു മാത്രമാണെന്നുമാണ് വര്‍ഗീസ് മുന്‍പ് പറഞ്ഞത് വിവാദമായിരുന്നു. സിപിഎമ്മിന്റെ കരുത്തിനെ കുറിച്ച്‌ സുധാകരന് ധാരണയുണ്ടാകണമെന്നും വര്‍ഗീസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Facebook Comments Box