Sat. Apr 20th, 2024

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് പീഡനം : യുവാവ് പിടിയില്‍

By admin Mar 19, 2022 #news
Keralanewz.com

വെള്ളിയാമറ്റം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍, യുവാവ് പൊലീസ് പിടിയില്‍. വെള്ളിയാമറ്റം മേത്തൊട്ടിയില്‍ താമസിക്കുന്ന തൈപ്ലാക്കല്‍ അരുണ്‍ (23) ആണ് അറസ്റ്റിലായത്.

രണ്ടുവര്‍ഷം മുമ്ബാണ് കേസിനാസ്പദമായ സംഭവം. യുവാവിന്‍റെ ശല്യം രൂക്ഷമായപ്പോള്‍, പെണ്‍കുട്ടിയുടെ പഠനം ഉള്‍പ്പെടെ തിരുവനന്തപുരത്തേക്ക് മാറ്റി. തുടര്‍ന്ന്, വീണ്ടും ശല്യം തുടര്‍ന്നതോടെ പെണ്‍കുട്ടി പരാതി നല്‍കുകയായിരുന്നു. പോക്സോ നിയമപ്രകാരം ആണ് കേസെടുത്തിരിക്കുന്നത്.

സംഭവത്തില്‍, തിരുവനന്തപുരത്ത് കേസെടുത്തശേഷം കാഞ്ഞാര്‍ പൊലീസിന് കൈമാറി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Facebook Comments Box

By admin

Related Post