Kerala News

ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുകയായിരുന്ന യുവാവിനെ വധിക്കാന്‍ ശ്രമം : മൂന്നുപേര്‍ അറസ്റ്റില്‍

Keralanewz.com

ആലുവ: ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുകയായിരുന്ന യുവാവിനെ കുത്തിവീഴ്ത്തിയ സംഭവത്തില്‍, മൂന്നുപേര്‍ പിടിയില്‍.

പറവൂര്‍ വടക്കേക്കര അളക്കംതുരുത്തില്‍ താമസിക്കുന്ന നായരമ്ബലം ചൂരക്കുഴി വീട്ടില്‍ ജോസ് (36), കളമശ്ശേരി ചെങ്കള തെങ്ങുംകുഴി വീട്ടില്‍ സൂര്യദേവ് (25), കളമശ്ശേരി പുന്നക്കാട്ടുമൂലയില്‍ വിഷ്ണു (26) എന്നിവരെയാണ് ആലുവ പൊലീസ് അറസ്‌റ്റ് ചെയ്തത്.

കഴിഞ്ഞ 14-ന് രാത്രി 11ഓടെയാണ് സംഭവം. മുട്ടം യാര്‍ഡിന് സമീപം താമസിക്കുന്ന പുളിക്കപ്പറമ്ബ് സുബ്രഹ്മണ്യന്‍റെ മകന്‍ വിഷ്ണുവിനെയാണ് സംഘം

കുത്തിയത്.

സംഭവത്തിനു ശേഷം ഒളിവില്‍ പോയ മൂന്നുപേരെയും കുസാറ്റിന് സമീപത്തുള്ള വീട്ടില്‍ നിന്നാണ് പിടികൂടിയത്. പ്രതികള്‍ കളമശ്ശേരി, പാലാരിവട്ടം സ്‌റ്റേഷനുകളില്‍ വധശ്രമം, പിടിച്ചുപറി കേസുകളില്‍ ഉള്‍പ്പെട്ടവരാണ്. ഇന്‍സ്പെക്ടര്‍ എല്‍. അനില്‍കുമാര്‍, എസ്.ഐമാരായ എം.എസ്. ഷെറി, കെ.വി. ജോയി, സി.പി.ഒമാരായ മാഹിന്‍ ഷാ അബൂബക്കര്‍, മുഹമ്മദ് അമീര്‍, എച്ച്‌. ഹാരിസ്, കെ.എന്‍. മനോജ്, പി.എസ്. ജീമോന്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു

Facebook Comments Box