Kerala News

ലോകത്തിലെ ഏറ്റവും ചെറിയ അമ്മപ്പശു: ഗിന്നസ് റെക്കോര്‍ഡ് നേട്ടത്തിനരികെ കോഴിക്കോട്ടെ മീനാക്ഷി

Keralanewz.com

കോഴിക്കോട്: ലോകത്തിലെ ചെറിയ അമ്മപ്പശു എന്ന പേരുമായി ഗിന്നസ് ബുക്കില്‍ ഇടം നേടാന്‍ മീനാക്ഷിയും. ക്ഷീര കര്‍ഷകനും ഫറോക്ക് കരുവന്‍തിരുത്തി സ്വദേശിയുമായ മുഹമ്മദ് ബഷീറിന്റെ മീനാക്ഷിയാണ് ഗിന്നസ് ബുക്കില്‍ ഇടം നേടാനൊരുങ്ങുന്നത്.

മൂന്ന് വയസ്സുകാരിയായ മീനാക്ഷിയുടെ ഉയരം 76 സെന്റിമീറ്റര്‍ മാത്രമാണ്. ഫെബ്രുവരി 12നായിരുന്നു പ്രസവം. ഈ വിഭാഗത്തില്‍ 90 സെന്റിമീറ്റര്‍ നീളമുള്ള പശുവിനാണ് നിലവില്‍ ഈ റെക്കോര്‍ഡ്. ആന്ധ്രയിലെ പുങ്കാനൂര്‍ ഇനമാണ് മീനാക്ഷി. അര ലിറ്റര്‍ പാല്‍ മാത്രമാണ് ഒരു ദിവസം നല്‍കുന്നത്.

വാങ്ങുമ്ബോള്‍ തന്നെ മീനാക്ഷി ഗര്‍ഭിണിയായിരുന്നുവെന്ന് ബഷീര്‍ പറയുന്നു. ഗിന്നസ് റെക്കോര്‍ഡിന്റെ കാര്യത്തില്‍ മൂന്ന് മാസത്തിനകം വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ. യൂണിവേഴ്‌സല്‍ റെക്കോര്‍ഡിനും മീനാക്ഷി അര്‍ഹയായിട്ടുണ്ട്

Facebook Comments Box