സ്പിരിറ്റ് മോഷണത്തെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തലാക്കിയ ജവാന്‍ റമ്മിന്‍റെ ഉല്‍പാദനം തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും
സ്പിരിറ്റ് മോഷണത്തെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തലാക്കിയ ജവാന്‍ റമ്മിന്‍റെ ഉല്‍പാദനം തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും. സ്പിരിറ്റ് വെള്ളം ചേര്‍ത്ത് മറിച്ച് വിറ്റ സംഭവം വിവാദമായതോടെ ജനറല്‍ മാനേജരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇയാള്‍ക്ക് പകരം പുതിയ ജനറല്‍ മാനേജരെ നിയമിക്കും.
ബവ്കോ ആണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഉത്പാദനം തിങ്കളാഴ്ച മുതല്‍ തന്നെ വീണ്ടും തുടങ്ങണമെന്ന് ബവ്കോ എംഡി യോഗേഷ് ഗുപ്ത ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയാതായി റിപ്പോര്‍ട്ട്.കുറഞ്ഞ വിലയില്‍ ലഭിച്ചിരുന്ന നാടിന്റെ സ്വന്തം ജവാന്‍ റമ്മാണ് ഇവിടെ ഉത്പാദിപ്പിച്ചുവന്നത്. ഇതിനെ ഏറെ വില്പനയായിരുന്നു
Facebook Comments Box