Mon. Apr 29th, 2024

അസീസി മൗണ്ട് നീർപ്പാറ ഹയർസെക്കൻഡറി ബധിര വിദ്യാലയത്തിന് എംപി ഫണ്ടിൽ നിന്നു 15 ലക്ഷം രൂപ:തുക ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനെന്ന് തോമസ് ചാഴികാടൻ എം പി

By admin Mar 22, 2022 #news
Keralanewz.com

വെള്ളൂർ:  കോട്ടയം ജില്ലയിലെ ഏക ഹയർസെക്കൻഡറി  ബധിര വിദ്യാലയം ആയ വെള്ളൂർ ഗ്രാമപഞ്ചായത്തിലെ അസീസി മൗണ്ട് നീർപ്പാറ ഹയർസെക്കൻഡറി സ്കൂളിലെ  വിദ്യാർഥികളുടെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനു വേണ്ടി എംപിമാർക്ക് ഉള്ള  പ്രാദേശിക വികസന ഫണ്ടിൽ നിന്നും  15 ലക്ഷം രൂപാ അനുവദിച്ചതായി തോമസ് ചാഴികാടൻ എം പി അറിയിച്ചു


ഇതിന് ഭരണാനുമതി അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. കേരളത്തിലെ തന്നെ  രണ്ടാമത്തെ ബധിര വിദ്യാലയമായ അസീസി മൗണ്ട് നീർപ്പാറ ഹയർസെക്കൻഡറി സ്കൂൾ  1968 ലാണ് പ്രവർത്തനം ആരംഭിച്ചത്. കേരളത്തിലെ ഏറ്റവും മികച്ച സ്പെഷ്യൽ സ്കൂളുകളിൽ ഒന്നായ ഈ സ്കൂളിലെ ബധിര വിദ്യാർത്ഥികളുടെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുവാൻ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്  പ്രിൻസിപ്പൽ സിസ്റ്റർ റെന്നി ഫ്രാൻസിസ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ ലീന ഫ്രാൻസിസ്, പിടിഎ പ്രസിഡണ്ട് മോദിലാൽ തുടങ്ങിയവർ എം പി ക്ക് നിവേദനം സമർപ്പിച്ചിരുന്നു

Facebook Comments Box

By admin

Related Post