National News

കോളേജ് വിദ്യാര്‍ത്ഥിനികളെ ഉപയോഗിച്ച്‌ പെണ്‍വാണിഭം: കോണ്‍ഗ്രസ് നേതാവും സാമൂഹ്യ പ്രവര്‍ത്തകനുമായ അബ്ദുള്‍ റാസിഖ് പിടിയില്‍

Keralanewz.com

മംഗളുരു: കോളേജ് വിദ്യാര്‍ത്ഥിനികളെ ഉപയോഗിച്ച്‌ പെണ്‍വാണിഭം നടത്തിയിരുന്ന സംഘത്തിന് പെണ്‍കുട്ടികളെ എത്തിച്ചുകൊടുത്തിരുന്നയാളും പിടിയിലായി.

ഉള്ളാളിലെ അബ്ദുള്‍ റാസിഖ് (44) ആണ് അറസ്റ്റിലായത്. ഇയാളായിരുന്നു മലയാളികള്‍ ഉള്‍പ്പെടെയുള്ള യുവതികളെ സെക്‌സ് റാക്കറ്റിന് എത്തിച്ചു നല്‍കിയിരുന്നത്. അന്തര്‍ സംസ്ഥാന സെക്‌സ് റാക്കറ്റുകളുമായി ബന്ധമുള്ളയാളാണ് അബ്ദുള്‍ റാസിഖ് എന്ന് പൊലീസ് പറഞ്ഞു.

നിരവധി മേഖലയില്‍ സന്നദ്ധ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന അബ്ദുള്‍ റാസിഖ് കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനുമായിരുന്നു. തെരുവില്‍ കഴിഞ്ഞിരുന്നു നിരവധി പേര്‍ക്ക് ഹെല്‍പ് ഇന്ത്യ എന്ന സംഘടനയുടെ പേരില്‍ ഭക്ഷണവും അനുബന്ധ സൗകര്യങ്ങളും നല്‍കി വളരെ പ്രശസ്തി നേടിയെടുക്കുകയും ചെയ്തിരുന്നു.

ഹിജാബ് വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു ഇയാള്‍. മത-രാഷ്ട്രീയ വേദികളില്‍ മുന്‍പന്തിയില്‍ തന്നെയായിരുന്നു. എന്നാല്‍, മംഗലാപുരം ഫ്ളാറ്റ് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ സംഘത്തിന്റെ ഇടനിലക്കാരനായിരുന്നു അബ്ദുള്‍ റാസിഖെന്ന് പൊലീസ് കണ്ടെത്തിയതോടെയാണ്, സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ തന്റെ നിയമവിരുദ്ധ കാര്യങ്ങള്‍ക്കുള്ള വെറും മറയായിരുന്നു എന്ന് വ്യക്തമായത്.

കോളേജ് വിദ്യാര്‍ത്ഥിനികളെ, ലൈംഗികമായി പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ തിരച്ചിലില്‍ മാര്‍ച്ച്‌ 18 നാണ് ഉള്ളാളില്‍ നിന്ന് റഫീഖ് ഉള്ളാള്‍ എന്ന അബ്ദുള്‍ റാസിഖ് ഉള്ളാളിനെ (44) കസ്റ്റഡിയിലെടുത്തത് .

നന്ദിഗുഡ്ഡയിലെ ഫ്ളാറ്റില്‍ പൊലീസ് റെയ്ഡ് നടത്തുകയും ഇരകളായ പെണ്‍കുട്ടികളെയും സ്ത്രീകളെയും രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു. ഫ്ളാറ്റിലെ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് മൊത്തം പത്ത് കേസുകളാണ് ഇവിടെയുള്ള വനിതാ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇരകളില്‍ ചില മലയാളി പെണ്‍കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

കോളേജ് വിദ്യാര്‍ത്ഥിനികളെ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം. സെക്സ് റാക്കറ്റിന്റെ പിടിയില്‍ നിന്ന് തിരിച്ചുവന്ന അതിജീവിതയായ 17കാരിയാണ് സംഘത്തിനെതിരെ പരാതി നല്‍കിയത്.

കേരളം, മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നും കടത്തിക്കൊണ്ടുവരുന്ന പെണ്‍കുട്ടികളെ ഫ്ളാറ്റിലെത്തിച്ച്‌ പെണ്‍വാണിഭത്തിന് ഉപയോഗിച്ചുവരികയായിരുന്നു. മംഗളൂരു അടക്കം കര്‍ണാടകയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും പെണ്‍കുട്ടികളെ ഈ ഫ്ളാറ്റില്‍ എത്തിച്ചിരുന്നു. പിടിയിലായ പ്രതികള്‍ അന്തര്‍ സംസ്ഥാന സെക്സ് റാക്കറ്റിലെ കണ്ണികളാണെന്ന് പൊലീസ് വ്യക്തമാക്കി

Facebook Comments Box