രാജ്യത്തെ മികച്ച മുഖ്യമന്ത്രി; കണ്ണൂരില്‍ പിണറായിയെ പുകഴ്ത്തി കെവി തോമസ്
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്.
കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ വി തോമസ്. പിണറായി വിജയന്‍ രാജ്യത്തെ നല്ലമുഖ്യമന്ത്രിമാരില്‍ ഒരാളാണ്. ഇടയ്ക്കിടെ പിണറായിയുമായി ബന്ധപ്പെടാറുണ്ട്. പറഞ്ഞ വിഷയങ്ങളില്‍ പരിഹാരം കാണുകയും ചെയ്തിട്ടുണ്ട്. നാളത്തെ സെമിനാറില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗഭാഗം വച്ചാണ് തുടങ്ങുന്നതെന്നും തോമസ് പറഞ്ഞു
പ്രതിപക്ഷം നടത്തുന്ന സില്‍വര്‍ ലൈന്‍സമരത്തിനെതിരെയും തോമസ് രംഗത്തുവന്നു. സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ യോജിപ്പ് വേണം. ഗുണവും ദോഷവും തിരിച്ചറിഞ്ഞ് വേണം വിയോജിക്കാന്‍. നെടുമ്ബാശ്ശേരി വിമാനത്താവള കാര്യത്തില്‍ എല്ലാ പാര്‍ട്ടികളും യോജിച്ചാണ് പോയതെന്നും കെ വി തോമസ് പറഞ്ഞു. നാളെയാണ് കെ വി തോമസ് പങ്കെടുക്കുന്ന സെമിനാര്‍ നടക്കുന്നത്
Facebook Comments Box