Kerala News

പെണ്‍കുട്ടിക്കു മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ചു : 51കാരന്‍ അറസ്റ്റില്‍

Keralanewz.com

കൊയിലാണ്ടി: പെണ്‍കുട്ടിക്കു മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ച സംഭവത്തിൽ 51കാരന്‍ പൊലീസ് പിടിയിൽ. കൊയിലാണ്ടി കൊല്ലം ചിറക്ക് പടിഞ്ഞാറുവശം കച്ചവടം ചെയ്യുന്ന അഴിയൂര്‍ ബൈത്തുല്‍ ശുറൂര്‍ വീട്ടില്‍ ഷഹദു സലീമിനെ(51)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയ പെണ്‍കുട്ടിക്കു മുന്നിലായിരുന്നു ഇയാളുടെ നഗ്നത പ്രദര്‍ശനം

വനിതാ സബ് ഇന്‍സ്‍പെക്ടര്‍ എസ്. ജയകുമാരി ആണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് വടകര സബ് ജയിലിലേക്കു മാറ്റി

Facebook Comments Box