Sun. May 5th, 2024

പാലാ നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്കെതിരെ നടപടിക്കൊരുങ്ങി കോട്ടയം ഡിസിസി! പിന്നിൽ മുൻ പരാതികൾക്ക് എതിരെ ഉളള പ്രതികാരനടപടി എന്ന് ആക്ഷേപം

By admin Apr 1, 2022 #news
Keralanewz.com

പാലാ നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്കെതിരെ നടപടിക്കൊരുങ്ങി കോട്ടയം ഡിസിസി. കെ റെയില്‍ സമരം കത്തിനില്‍ക്കെ സിപിഎം കൗണ്‍സിലര്‍മാര്‍ക്കൊപ്പമാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ ഉല്ലാസയാത്ര പോയത്


ഇത് പാലായിലെ ചില പുത്തൻ താരോദയങ്ങൾക്കു പിടിച്ചില്ല കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ച പിൻവാതിൽ നിയമനത്തിലൂടെ കടന്നുകൂടിയ ചില പാരമ്പര്യ നേതാക്കൾ ഇതിന്റെ വാർത്തകൾ ഓൺലൈൻ മാധ്യമങ്ങൾക്ക് നൽകി മനപൂർവം വിവാദം സൃഷ്ട്ടിക്കുകയായിരുന്നു .ഇത്തരം പ്രവര്‍ത്തി അംഗീകരിക്കാന്‍ കഴിയില്ലെന്നും സിപിഎം ക്രൂരതയെ നേരിടുന്ന സാധാരണ പ്രവര്‍ത്തകരുടെ വികാരത്തെ പാലായിലെ കൗണ്‍സിലര്‍മാര്‍ വ്രണപ്പെടുത്തിയെന്നും ഡിസിസി നേതാവ് പറഞ്ഞത് തന്റെ സ്വാർത്ഥതാല്പര്യപ്രകാരം നടത്തിയ നിയമനത്തിനെതിരെ പരാതിനല്കിയവർക്ക് എതിരെ ഉളള പ്രതികാരനടപടിയുടെ ഭാഗം എന്നാണ് പാലായിലെ കോൺഗ്രസ്സ് പ്രവർത്തകരുടെ പ്രതികരണം


കഴിഞ്ഞമാസം 20നായിരുന്നു എല്‍ഡിഎഫ് ഭരിക്കുന്ന പാലാ നഗരസഭയിലെ കൗണ്‍സിലര്‍മാരുടെ ഉല്ലാസയാത്ര സിപിഎം, കോണ്‍ഗ്രസ്, ജോസഫ് വിഭാഗം അംഗങ്ങളാണ് ഞായറാഴ്ച വാഗമണ്‍ ഭാഗത്ത് വിനോദ യാത്ര നടത്തിയത്. മുൻ കൗൺസിലുകളുടെ കാലത്തും രാഷ്ട്രീയമോ പാർട്ടിയോ നോക്കാതെ അംഗങ്ങൾ ഇത്തരം വിനോദയാത്രകൾ പോയിട്ടുണ്ട് . വിവാദയാത്രയിൽ നിന്ന് മാണിവിഭാഗം വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു .എന്നാൽ ഇത്തവണത്തെ യാത്രയെ കെ റെയില്‍ സമരത്തില്‍ സിപിഎം കോണ്‍ഗ്രസ് നേര്‍ക്കുനേര്‍ പോരാട്ടത്തിനിടെയുള്ള വിഷയമായി  ഗൗരവമായി കാണുകയാണ് എന്ന പേരിൽ വൃത്തികെട്ട ഗ്രൂപ്പുകളി നടത്തി തമ്മിൽ അടിപ്പിക്കുകയാണ് പാലായിലെ ചിലരുടെ ലക്ഷ്യം എന്നത് കൗൺസിലർമാർ തന്നെ രഹസ്യമായി സമ്മതിക്കുന്നുമുണ്ട്

.
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ നിന്ന് തരൂരിനേയും കെ.വി.തോമസിനേയും കോണ്‍ഗ്രസ് വിലക്കിയ സംഭവം മുതലെടുത്താണ് കോട്ടയം ഡിസിസി വടിയെടുക്കുന്നത്. അംഗീകരിക്കാന്‍ കഴിയാത്ത പ്രവ‍ര്‍ത്തിയെന്നും വിശദീകരണം ചോദിക്കുമെന്നും നേതാവ് പറയുന്നു എങ്കിലും തന്റെ ശിങ്കിടിയുടെ താളത്തിനു തുള്ളുന്ന നട്ടെല്ലില്ലാത്ത ഇത്തരം ഗ്രൂപ്പുകളികൾക്ക് സംഘടനാ തിരഞ്ഞെടുപ്പിൽ മറുപടി കൊടുക്കാനുള്ള ഒരുക്കത്തിൽ ആണ് പാലായിലെ കോൺഗ്രസ്സുകാർ

 
കോട്ടയത്ത് ജീവിച്ചുകൊണ്ട് പാലാ മുനിസിപ്പാലിറ്റിയിലെ വരുമാനത്തെക്കുറിച്ചും ചിലവിനെക്കുറിച്ചുമൊക്കെ ആശങ്കപ്പെടുന്ന പുതിയ നേതാവ് ജനങ്ങൾക്ക് മുന്നിൽ പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കുന്ന പ്രവൃത്തികൾ തുടരുകയാണ് എന്നും സ്ഥലത്തു പോലും ഇല്ലെങ്കിലും കഴിഞ്ഞ ദിവസം ഗവണ്മെന്റ് ആശുപത്രിയിൽ സ്ഥലം എം എൽ എ നടത്തിയ തട്ടിക്കൂട്ട് ഉത്ഘാടനത്തിൽ പങ്കെടുത്തതായി നേതാവിന്റെ പേര് പത്രമാധ്യമങ്ങളിൽ വന്നത് എങ്ങനെയും പ്രശസ്തി നേടാനുള്ള ഇത്തരം പ്രവർത്തികൾ പാർട്ടിയെ നന്നാക്കാനോ അതോ നശിപ്പിക്കാനോ എന്ന് ആദ്യം നേതൃത്വം ആലോചിക്കട്ടെ എന്നുമാണ് പ്രവർത്തകരുടെ മറുപടി . എന്തായാലും സ്വീകരിക്കുന്ന നടപടികൾ പാലായിലെ കോൺഗ്രസ്സ് പ്രവർത്തകർക്കിടയിൽ പൊട്ടിത്തെറിക്ക് വഴിവെക്കും എന്ന് ആർക്കും സംശയമില്ല

Facebook Comments Box

By admin

Related Post