Kerala News

പിതാവിനെ തലക്കടിച്ച്‌ പരിക്കേല്‍പ്പിച്ച്‌ ഒളിവില്‍ പോയ മകന്‍ പിടിയില്‍

Keralanewz.com

മറയൂര്‍: പിതാവിനെ തലക്കടിച്ച്‌ പരിക്കേല്‍പ്പിച്ച്‌ ഒളിവില്‍ പോയ മകന്‍ അറസ്റ്റില്‍. മറയൂരിലെ കനകരാജിനെയാണ് (47) പൊലീസ് പിടികൂടിയത്.

മറയൂര്‍ ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ് പി.ടി. ബിജോയുടെ നേതൃത്വത്തില്‍ പിടികൂടിയത്.

ബുധനാഴ്ച രാത്രിയാണ് സംഭവം. കനകരാജ് പിതാവ് പ്രഹ്ലാദനെ(74) മണ്‍വെട്ടിയുടെ കൈകൊണ്ടാണ് തലക്കടിച്ച്‌ ഗുരുതരമായി പരിക്കേല്‍പ്പിച്ചത്. ഇയാള്‍ കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

കനകരാജിനെ വെള്ളിയാഴ്ച രാവിലെ പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

Facebook Comments Box