സെല്‍ഫി എടുക്കുന്നതിനിടെ തിരയില്‍പ്പെട്ടു കാണാതായ 3 വിദ്യാര്‍ത്ഥികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി, മംഗളം എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ഥികളാണ് കടലില്‍ അപകടത്തില്‍പെട്ടത്
കോട്ടയം: മംഗളം എന്‍ജീനയറിങ്ങ് കോളജില്‍ നിന്നു വിനോദ യാത്രയ്ക്കുപോയ സംഘത്തിലെ മൂന്നു വിദ്യാര്‍ഥികള്‍ മണിപ്പാലില്‍ കടലില്‍ മുങ്ങി മരിച്ചു.
അവസാന വര്‍ഷ ബിടെക് കമ്ബ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളായ കോട്ടയം കുഴിമറ്റം ചേപ്പാട്ടുപറമ്ബില്‍ അമല്‍ സി.അനില്‍, ഉദയംപേരൂര്‍ ചിറമേല്‍ ആന്റണി ഷിനോയി, പാമ്ബാടി വെള്ളൂര്‍ എല്ലിമുള്ളില്‍ അലന്‍ റെജി എന്നിവരാണ് മരിച്ചത്.
ഏറെ സമയത്തെ തെരച്ചിലിനൊടുവിലാണ് ഉദയംപേരൂര്‍ സ്വദേശി ആന്റണിയുടെ മൃതദേഹം കണ്ടെത്തിയത്. അമല്‍ സി.അനില്‍, അലന്‍ റജി എന്നിവരുടെ മൃതദേഹങ്ങള്‍ നേരത്തേ കണ്ടെത്തിയിരുന്നു.
ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടിനു മണിപ്പാലിനു സമീപം മാള്‍ട്ടയിലെ സെന്റ് മേരീസ് ബീച്ചിലായിരുന്നു സംഭവം. സെല്‍ഫി എടുക്കുന്നതിനിടെ തിരയില്‍പ്പെടുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ടാണ് രണ്ട് ബസുകളിലായി അധ്യാപകരടക്കം 100 അംഗ സംഘം ടൂറിന് പുറപ്പെട്ടത്