Mon. Apr 29th, 2024

മംഗളം വാരിക പ്രവർത്തനം അവസാനിപ്പിക്കുന്നു?

By admin Apr 11, 2022 #news
Keralanewz.com

ഇപ്പോൾ ഏതാണ്ട് 15 വർഷമെങ്കിലും ആയിട്ടുണ്ടാവും  മംഗളം വായിച്ചിട്ട്. പക്ഷെ “മ” പ്രസിദ്ധീകരണങ്ങളുടെ തലസ്ഥാനമായ കോട്ടയത്ത് ആയതുകൊണ്ട് തന്നെ കുട്ടികൾ അത്തരം മാസികകൾ വായിച്ചു വഴി തെറ്റി പോകരുത് എന്ന വിലക്ക് ഏതാണ്ട് എല്ലാ വീടുകളിലും അക്കാലത്ത് ഉണ്ടായിരുന്നു


പക്ഷേ വീട്ടിൽ മുതിർന്നവർ വായിച്ചു കൊണ്ടിരുന്ന “മംഗളം” വാരികയും “മനോരമയും” ഒക്കെ കട്ടെടുത്തു വായിച്ചാണ് ചെറുപ്പത്തിൽ എന്റെയൊക്കെ തലമുറ വായന പഠിച്ചത്.അല്ലെങ്കിൽ വായനയിലേക്ക് ഉള്ള ആകർഷണം തുടങ്ങിയതും അവിടുന്നാണ്


മാത്യു മറ്റം, ബാറ്റൻ ബോസ്,മെഴുവേലി ബാബുജി,കോട്ടയം പുഷ്പനാഥ്, ജോയ്‌സി, കമല ഗോവിന്ദ് ഇവരുടെയൊക്കെ നോവലുകൾ ആർട്ടിസ്റ്റ് മോഹൻ ചേട്ടന്റെ”മോഹൻ മണിമല” എന്നെഴുതി ചേർത്ത ജീവനുള്ള പോലത്തെ കളർ ചിത്രങ്ങൾ. !
കെ എം റോയി സാറിന്റെ ഇരുളും വെളിച്ചവും ഒക്കെ അങ്ങനെ മറക്കാൻ കഴിയാത്ത ഓർമ്മകളാണ്


ഒരു വാരിക എന്ന നിലയില്‍ മഹത്തായ സാമൂഹിക പ്രവര്‍ത്തനങ്ങളാണ് മംഗളം നടത്തിയിരുന്നത്.  സാധാണക്കാരായ ജനലക്ഷങ്ങളില്‍ വായനാശീലം വളര്‍ത്തുന്നതില്‍ മംഗളം വാരിക വഹിച്ച പങ്ക് ചരിത്രപരമാണ്


സ്ത്രീധനമില്ലാത്ത സമൂഹവിവാഹം, മെഡിക്കൽ കോളേജ് ആശുപത്രിയിൽ വായനക്കാരുടെ ക്യാന്‍സര്‍ വാര്‍ഡ്, ഭവനരഹിതര്‍ക്ക് വീടുകള്‍ എന്നിങ്ങനെ ഒട്ടനവധി സാമുഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത് മംഗളം വാരികയായിരുന്നു. 
1985 ൽ എം സി വർഗീസ് സാറിന്റെ കാലത്ത് മംഗളം സ്ഥാപിച്ച 17 ലക്ഷം കോപ്പി എന്ന ഏഷ്യയിലെ ഏറ്റവും വലിയ റെക്കോർഡ് ഇന്നും ഒരു മാധ്യമവും ഭേദിച്ചിട്ടില്ല.
“വിട ചൊല്ലുന്നു ഒരു കാലത്തെ മലയാളിയുടെ പ്രിയപ്പെട്ട വാരികയ്ക്ക് !”

Facebook Comments Box

By admin

Related Post