Thu. Apr 25th, 2024

ഡല്‍ഹിയില്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് നേരേയും അക്രമം

By admin Feb 26, 2020
Keralanewz.com

വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ചേരി തിരിഞ്ഞുള്ള അക്രമങ്ങളും കൊള്ളിവയ്പും

റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും ചാനല്‍ കാമറകള്‍ക്കും നേരേയും

പലയിടത്തും അക്രമികള്‍ തിരിഞ്ഞു.

ജെ.കെ 24X7നിലെ മാദ്ധ്യമപ്രവര്‍ത്തകന്‍ ആകാശിന് മൊജ്പുരില്‍ വച്ച്‌ വെടിയേറ്റു. ആകാശിന്റെ നില ഗുരുതരമാണ്. പൗരത്വ നിയമ അനുകൂലികള്‍ അഞ്ച് എന്‍.ഡി.ടി.വി പ്രവര്‍ത്തകരെ ആക്രമിച്ചു. റിപ്പോര്‍ട്ടര്‍ അരവിന്ദ് ഗുണശേഖറിന്റെ പല്ല് അടിച്ചുതകര്‍ത്തു. തടയാന്‍ശ്രമിച്ച കാമറാമാന്‍ സൗരഭ് ശുക്ലയ്ക്കും മര്‍ദ്ദനമേറ്റു. മൗജ്പൂര്‍ മേഖലയില്‍ അക്രമികള്‍ പള്ളി കത്തിച്ച ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് അരവിന്ദ് ഗുണശേഖരനും സൗരഭ് ശുക്ലയും ആക്രമിക്കപ്പെട്ടത്.

Facebook Comments Box

By admin

Related Post