രാ​ജ്യ​ത്തെ എ.​ടി.​എ​മ്മു​ക​ളി​ല്‍​നി​ന്ന്​ 2000 രൂ​പ നോ​ട്ട്​ അ​പ്ര​ത്യ​ക്ഷ​മാ​കു​ന്നു

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

രാ​ജ്യ​ത്തെ എ.​ടി.​എ​മ്മു​ക​ളി​ല്‍​നി​ന്ന്​ 2000 രൂ​പ നോ​ട്ട്​ അ​പ്ര​ത്യ​ക്ഷ​മാ​കു​ന്നു. പ​ക​രം 100, 200, 500 രൂ​പ നോ​ട്ടു​ക​ള്‍ ല​ഭ്യ​മാ​കും. 2000 രൂ​പ നോ​ട്ടു​ക​ള്‍ പി​ന്‍​വ​ലി​ക്കാ​ന്‍ സാ​ധ്യ​ത​യു​​ണ്ടെ​ന്ന അ​ഭ്യൂ​ഹം നി​ല​നി​ല്‍​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ എ.​ടി.​എ​മ്മു​ക​ളി​ല്‍​നി​ന്ന്​ ഒ​ഴി​വാ​ക്കു​ന്ന​ത്. ഇ​തി​​െന്‍റ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ 2.4 ല​ക്ഷം എ.​ടി.​എ​മ്മു​ക​ളി​ല്‍ 2000 രൂ​പ സൂ​ക്ഷി​ക്കു​ന്ന ട്രേ​യു​ടെ സ്ഥാ​ന​ത്ത്​ 500, 200, 100 രൂ​പ നോ​ട്ടു​ക​ളു​ടെ ട്രേ ​ആ​ക്കി മാ​റ്റു​ന്ന പ്ര​വൃ​ത്തി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ഘ​ട്ടം​ഘ​ട്ട​മാ​യി 2000 രൂ​പ എ.​ടി.​എ​മ്മി​ല്‍​നി​ന്ന്​ ഒ​ഴി​വാ​ക്കു​ക​യാ​ണ്​ ല​ക്ഷ്യ​മെ​ന്ന്​ ബാ​ങ്കി​ങ്​ വൃ​ത്ത​ങ്ങ​ള്‍ പ​റ​യു​ന്നു. ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ മു​ഴു​വ​ന്‍ എ.​ടി.​എ​മ്മി​ലും ഇ​ത്​ പ്രാ​വ​ര്‍​ത്തി​ക​മാ​ക്കും. എ.​ടി.​എ​മ്മി​ലൂ​ടെ​യു​ള്ള​ വി​നി​മ​യം അ​വ​സാ​നി​പ്പി​ച്ചാ​ലും ബാ​ങ്കു​ക​ളി​ലും പൊ​തു​വി​പ​ണി​യി​ലും 2000 രൂ​പ നോ​ട്ടു​ക​ള്‍ ല​ഭ്യ​മാ​കും.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •