Kerala NewsNational News

പണമടയ്ക്കാന്‍ ഇനി ഫോണ്‍ വാലറ്റോ, യുപിഐയോ, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡോ ഒന്നും വേണ്ട; കൈ കാണിച്ചാല്‍ മാത്രം മതി; പുതിയ സാങ്കേതിക വിദ്യയെത്തി

Keralanewz.com

ന്യൂഡെല്‍ഹി: ഇത് ഡിജിറ്റല്‍ പേയ്‌മെന്റുകളുടെ കാലമാണ്. ആളുകള്‍ ഇപ്പോള്‍ കറന്‍സിയെക്കാള്‍ കൂടുതല്‍ പണം നല്‍കുന്നത് ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെയാണ്.മിക്ക ആളുകളും മൊബൈല്‍ ഫോണ്‍ വാലറ്റ്, യുപിഐ, ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് വഴിയോ പണമടയ്ക്കുന്നു. എന്നാല്‍ ഇപ്പോള്‍ പേയ്‌മെന്റിന്റെ ഒരു പുതിയ സാങ്കേതികവിദ്യ വന്നിരിക്കുകയാണ്. അതില്‍ നിങ്ങള്‍ക്ക് യുപിഐയോ വാലറ്റോ കാര്‍ഡോ പണമടയ്ക്കാന്‍ ആവശ്യമില്ല.

പുതിയ സാങ്കേതികവിദ്യ

ബ്രിടീഷ് സ്റ്റാര്‍ടപ് കംപനിയായ വാലറ്റ് മോര്‍ (Walletmor), ചിപിലൂടെ പേയ്മെന്റ് നടത്തുന്ന സാങ്കേതിക വിദ്യയുമായാണ് രംഗത്തുവന്നിരിക്കുന്നതെന്ന് ബിബിസി റിപോര്‍ട് ചെയ്തു. ഇവ മനുഷ്യശരീരത്തില്‍ ഘടിപ്പിക്കാം. അതിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് കൈകൊണ്ട് ആംഗ്യത്തിലൂടെ പണമടയ്ക്കാം. അതായത്, പണമടയ്ക്കാന്‍ നിങ്ങള്‍ക്ക് പണമോ ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡോ ആവശ്യമില്ല. കൈ കാണിച്ചാല്‍ മാത്രം മതി.

എളുപ്പത്തില്‍ പണം കൈമാറാം

ശരീരത്തില്‍ ഘടിപ്പിക്കുന്ന പേയ്‌മെന്റ് ചിപുകള്‍ നിര്‍മിച്ച്‌ വില്‍ക്കുന്ന ആദ്യത്തെ കംപനി തങ്ങളാണെന്ന് വാലറ്റ്‌മോര്‍ അവകാശപ്പെട്ടു. ഇത്തരത്തിലുള്ള 500 ചിപുകളാണ് ഇതുവരെ വിറ്റഴിച്ചത്. ഷോപിംഗ്, ബിലുകള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പണമടയ്ക്കാന്‍ കാര്‍ഡോ പണമോ നല്‍കേണ്ടതില്ല. കോണ്‍ടാക്റ്റ്‌ലെസ് പേയ്‌മെന്റ് മെഷീന് സമീപം നിങ്ങള്‍ കൈ വയ്ക്കണം, നിങ്ങളുടെ അകൗണ്ടില്‍ നിന്ന് ആ കടയുടമയുടെ അകൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യപ്പെടും.

‘വളരെ സുരക്ഷിതം’

വാലറ്റ്‌മോര്‍ അവകാശപ്പെടുന്നത് ഇത് വളരെ സുരക്ഷിതവും എളുപ്പവുമായ പണമടയ്ക്കല്‍ മാര്‍ഗമാണ് എന്നാണ്. ഈ പേയ്മെന്റ് ചിപ് ‘നിയര്‍ ഫീല്‍ഡ് കമ്യൂനികേഷന്‍ (NFC) ടെക്നോളജിയില്‍ പ്രവര്‍ത്തിക്കുന്നു. ഒരു അരിമണിയുടെ വലിപ്പമുള്ള ഒരു ഗ്രാമിന്റെ പേയ്‌മെന്റ് ചിപ് കുത്തിവയ്പ്പിന്റെ സഹായത്തോടെ മനുഷ്യശരീരത്തില്‍ കുത്തിവയ്ക്കുന്നു എന്ന് അവര്‍ പറയുന്നു. ഇതില്‍ ഒരു മൈക്രോചിപും ആന്റിനയും അടങ്ങിയിരിക്കുന്നു. മനുഷ്യര്‍ക്ക് സുരക്ഷിതമായ ഈ ചിപില്‍ പ്രകൃതിദത്ത വസ്തുക്കളാണ് ഉപയോഗിക്കുന്നതെന്നും കംപനി അവകാശപ്പെടുന്നു.

Facebook Comments Box