പ്രവാസി കേരള കോൺഗ്രസ് (എം) കാനഡ സംഘടിപ്പിക്കുന്ന കെ.എം.മാണി സാർ അനുസ്മരണം ഏപ്രിൽ 16ന്.ജോസ് കെ.മാണി എം.പി ഉദ്ഘാടനം ചെയ്യും
പ്രവാസി മലയാളികളുടെ സാമൂഹ്യ – രാഷ്ട്രീയ കൂട്ടായ്മകളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കുന്ന കാനഡ പ്രവാസി കേരള കോൺഗ്രസ്സ് (എം ) ഓൺലൈനിൽ സംഘടിപ്പിക്കുന്ന കെ എം മാണി സാർ അനുസ്മരണം ഏപ്രിൽ 16 ശനിയാഴ്ച്ച രാവിലെ 10 ന് ( ഇന്ത്യൻ സമയം വൈകിട്ട് 7.30 ന് ) ശ്രീ ജോസ് കെ മാണി എം പി ഉദ്ഘടാനം ചെയ്യും . ജലവിഭവവകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ മാണിസാർ അനുസ്മരണ പ്രഭാഷണം നടത്തും
പ്രസിഡന്റ് സോണി മണിയങ്ങാടന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സിനു മുളയാനിക്കൽ ,ബിനീഷ് ജോർജ് ,അമൽ വിൻസെന്റ് ,ബിജു പകലോമറ്റം ബിജോയ് ഇല്ലം , ജോസ് നെല്ലിയാനി ,ജിജു ജോസഫ് ,സിബി ജോൺ , ജോസ് കുര്യൻ എന്നിവർ പ്രസംഗിക്കും . റോഷൻ പുല്ലുകാലയിൽ സ്വാഗതവും കുമാരി ഡിംപിൾ സ്കറിയ നന്ദിയും അർപ്പിക്കും . ചെറിയാൻ കരിന്തകരക്കൽ ,ആസ്റ്റർ ജോർജ് ,റെബി ചെമ്പോട്ടിക്കൽ ജോജോ പുളിക്കൻ റോബിൻ വടക്കൻ , മാത്യു വട്ടമല ,അശ്വിൻ ജോസ് ,മാത്യു റോയ് ക്ളിൻസ് സിറിയക് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും