Fri. Apr 26th, 2024

കേരളത്തിന്റെ മുക്കിലും മൂലയിലും കൊടിമരങ്ങൾ; നടക്കുന്നത് ഭൂസംരക്ഷണ നിയമത്തിന്റെ ലംഘനം’; ശക്തമായ നടപടി വേണമെന്ന് ഹൈക്കോടതി

By admin Oct 12, 2021 #news
Keralanewz.com

തിരുവനന്തപുരം:
കേരളത്തിന്റെ മുക്കിലും മൂലയിലും പൊതുയിടങ്ങളിൽ കൊടിമരങ്ങളാണെന്നും ഇത് തടയണമെന്നും ഹൈക്കോടതി. മന്നം ഷുഗർ മില്ലിന്റെ കവാടത്തിൽ സ്ഥാപിച്ചിരിക്കുന്ന കൊടിമരങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാന തദ്ദേശഭരണ വകുപ്പ് സെക്രട്ടറിയെ കോടതി ഈ കേസിൽ കക്ഷി ചേർത്തിട്ടുണ്ട്. നവംബർ ഒന്നിന് സർക്കാരിന്റെ നിലപാട് കോടതിയെ അറിയിക്കണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്.

പൊതുസ്ഥലങ്ങൾ കൈയേറി സംസ്ഥാനത്തുടനീളം ഇത്തരത്തിൽ കൊടി മരങ്ങൾ സ്ഥാപിക്കുകയാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. ഇത് പലപ്പോഴും ക്രമസമാധാന പ്രശ്നങ്ങൾക്ക് വരെ കാരണമാകുന്നു. ഭൂസംരക്ഷണ നിയമത്തിന്റെ ലംഘനമാണ് ഇത് വഴി നടക്കുന്നത്. അത് കൊണ്ട് തന്നെ ഇക്കാര്യത്തിൽ ശക്തമായ നടപടി വേണമെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആവശ്യപ്പെട്ടത്

Facebook Comments Box

By admin

Related Post