International News

ടെന്നീസ്‌ ഇതിഹാസം ബോറിസ്‌ ബെക്കറിനു ബ്രിട്ടീഷ്‌ കോടതി രണ്ടര വര്‍ഷം തടവ്‌ശിക്ഷ വിധിച്ചു

Keralanewz.com

ലണ്ടന്‍: പാപ്പര്‍ ഹര്‍ജി പരിഗണിക്കുന്നതിനിടെ സ്വത്തുക്കള്‍ മറച്ചുവച്ചതിനു ടെന്നീസ്‌ ഇതിഹാസം ബോറിസ്‌ ബെക്കറി(54)നു ബ്രിട്ടീഷ്‌ കോടതി രണ്ടര വര്‍ഷം തടവ്‌ശിക്ഷ വിധിച്ചു.
ആറു തവണ ഗ്രാന്‍ഡ്‌സ്ലാം നേടിയ അദ്ദേഹത്തെ 2017 ല്‍ പാപ്പരായി പ്രഖ്യാപിച്ചിരുന്നു. വന്‍തോതില്‍ പണമിടപാട്‌ നടത്തിയെന്നു കണ്ടെത്തിയതിനു പിന്നാലെയാണു കേസ്‌

പാപ്പരായി പ്രഖ്യാപിക്കപ്പെടുമ്പോള്‍ അദ്ദേഹം 24.04 കോടി രൂപ മൂല്യമുള്ള ആസ്‌തി മറച്ചുവച്ചതായി സൗത്ത്‌പാര്‍ക്ക്‌ ക്രൗണ്‍ കോടതി കണ്ടെത്തി. ജര്‍മനിയില്‍ നികുതി വെട്ടിപ്പിനു കേസ്‌ നേരിടുന്നയാളാണു ബെക്കര്‍. ഏഴ്‌ വര്‍ഷം വരെ കുറ്റം ലഭിക്കാവുന്ന വകുപ്പുകളാണ്‌ അവിടെ അദ്ദേഹത്തിനുനേരെ ചുമത്തിയിരിക്കുന്നത്‌

Facebook Comments Box