Sat. May 4th, 2024

ഇളങ്ങുളത്ത് കെ.എം.മാണി കാരുണ്യ ഭവനം താക്കോൽദാനം മെയ് 1 ന്

By admin Apr 30, 2022 #news
Keralanewz.com

ഇളങ്ങുളം :
54 വർഷക്കാലം അദ്ധ്വാനവർഗ്ഗത്തിൻ്റെ ക്ഷേമത്തിനും കാർഷിക മേഖലയുടെ സംരക്ഷണത്തിനും നിരാലംബർക്കും നിർധനർക്കും ആശ്രയമായും പ്രവർത്തിച്ച മുൻ മന്ത്രിയും കേരള കോൺഗ്രസ് (എം) ചെയർമാനുമായ കെ.എം.മാണി യുടെ ഓർമ്മയ്ക്കായി കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി യുടെ ആഹ്വാനം അനുസരിച്ച് സംസ്ഥാനത്ത് ആദ്യമായി നിർമ്മിച്ച് നൽകുന്ന ” കെ. എം. മാണി കാരുണ്യ ഭവന “ത്തിൻ്റെ താക്കോൽ കൈമാറ്റം 2022 മെയ് 1ന് നടത്തും വൈകിട്ട് മൂന്നിന് ഇളങ്ങുളം രണ്ടാം മൈൽ വച്ച് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എം.പി താക്കോൽ കൈമാറും


ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജിൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ പൊതുയോഗം ഉദ്ഘാടനം ചെയ്യും. തോമസ് ചാഴികാടൻ എം. പി, എം.എൽ.എമാരായ സെബാസ്റ്റ്യൻ കുളത്തുങ്കൽ, അഡ്വ.ജോബ് മൈക്കിൾ, പ്രമോദ് നാരായണൻ, എന്നിവരും വിവിധ കക്ഷി നേതാക്കളും പങ്കെടുക്കും
കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനം അനുസരിച്ച് സംസ്ഥാനത്ത് ആദ്യമായി പണികഴിപ്പിച്ച ഭവനം പൊതു പ്രവർത്തകനായ മുൻ എലിക്കുളം പഞ്ചായത്ത് അംഗം തോമസ് കുട്ടി വട്ടയ്ക്കാട്ടാണ് ഒരു ഭവന രഹിതന് നിർമ്മിച്ചു നൽകുന്നത്.
750ച. അടി വിസ്തീർണ്ണമുള്ള വീടിന് രണ്ട് കിടപ്പുമുറിയും ഹാളും അടുക്കളയും സിറ്റൗട്ടും ഉള്ള വീടിനു 13 ലക്ഷത്തിൽപരം രൂപ ചിലവഴിച്ചാണ് നിർമ്മാണം പൂർത്തികരിച്ചത്.

കെ.എം.മാണി തന്നോടും തന്റെ നാടിനോടും ചെയ്ത നന്മയുടേയും സ്നേഹത്തിന്റെയും ഓർമ്മയ്ക്കായാണ് ഭവനം താൻ നർമ്മിച്ചു നൽകുന്നതെന്ന് തോമസ് കുട്ടി വട്ടയ്ക്കാട്ട് പത്രസമ്മേളനത്തിൽ പറഞ്ഞു.

നേതാക്കളായ സാജൻ തൊടുക, ജൂബിച്ചൻ ആനി തോട്ടം, മനോജ് മറ്റമുണ്ടയിൽ, ജയ്സൺ മാന്തോട്ടം, ജിമ്മിച്ചൻ ഈറ്റത്തോട്ട്, സജി പേഴും തോട്ടം ജയിംസ് തകിടിയേൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു

Facebook Comments Box

By admin

Related Post